മലപ്പുറം: ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ സാധാരണക്കാരെ കുരുക്കിലാക്കുന്ന ക്യൂനെറ്റ് സംഘം മതവിശ്വാസം ദുരുപയോഗം ചെയ്ത് കോടികള്‍ ചോര്‍ത്തുന്നെന്ന് പരാതി. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും ചതിക്കാന്‍ പ്രത്യേക പരിശീലനം ഇവര്‍ നല്‍കുന്നുണ്ട്. ആഡംബര ജീവിതമാണ് പ്രധാന വാഗ്ദാനം.
ഇത്തരത്തില്‍ അനേകമാളുകള്‍ കിടപ്പാടം വിറ്റും കടംവാങ്ങിയും സ്വരുക്കൂട്ടിയ പണമാണ് ക്യൂനെറ്റ് സംഘം തട്ടിയെടുക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം നഷ്ടമായത് ശതകോടികള്‍ വരുമെന്നാണു നിഗമനം.





































