മുംബൈ: ബോളിവുഡ് നടൻ വിക്കി കൗശലിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ അറസ്റ്റിൽ. മുംബൈ സ്വദേശിയായ മൻവീന്ദർ സിംഗ് എന്നയാളാണ് അറസ്റ്റിലായത്. നടന്‍റെ പരാതിയിൽ സാന്താക്രൂസ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. വിക്കി കൗശലിന്‍റെ ഭാര്യയും ബോളിവുഡ് നടിയുമായ കത്രീന കൈഫിനോടുള്ള ആരാധന മൂലമാണ് ഭീഷണിപ്പെടുത്തിയത് പ്രതി മൊഴി നൽകി. നടിയെയും സമൂഹമാധ്യമങ്ങൾ വഴി ഇയാൾ ശല്യം ചെയ്യുന്നുണ്ടായിരുന്നു. നടിയെ കല്യാണം കഴിക്കുകയാണ് തന്‍റെ ആഗ്രഹമെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു.