gnn24x7

ACB സംഘം പരിശോധന നടത്തുന്നതറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍

0
426
gnn24x7

അഴിമതി വിരുദ്ധ ബ്യൂറോ (ACB) ഒരു റവന്യൂ ഇൻസ്പെക്ടറെ പിടികൂടിയതിനെത്തുടർന്ന് പരിശോധന നടത്തുമെന്ന വിവരമറിഞ്ഞ് 20 ലക്ഷം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ച് തഹസില്‍ദാര്‍. രാജസ്ഥാനിലെ സിറോഹി ജില്ലയിൽ ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

തഹസില്‍ദാറായ കല്‍പേഷ് കുമാര്‍ ജെയിന് വേണ്ടി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പര്‍വത് സിംഗ് എന്നയാളെ രാജസ്ഥാന്‍ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇയാളിൽ നിന്ന് കിട്ടിയ വിവരം പ്രകാരം സിങ്ങിനൊപ്പം ACB സംഘം ജെയിന്റെ വസതിയിലെത്തിയപ്പോൾ അവർ അകത്തേക്ക് പ്രവേശിക്കുന്നത് തടയാൻ എല്ലാ വാതിലുകളും പൂട്ടിയിട്ട് കറൻസി 20 ലക്ഷത്തോളം രൂപ ഗ്യാസ് സ്റ്റൗവില്‍വച്ച് കത്തിച്ചു.

പ്രാദേശിക പോലീസിന്റെ സഹായത്തോടെ ACB സംഘം എങ്ങനെയെങ്കിലും വീട്ടിൽ പ്രവേശിച്ച് തീ അണച്ച് 1.5 ലക്ഷത്തിന്റെ പണം കണ്ടെടുത്തു.

gnn24x7