gnn24x7

ഉത്രവധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍; ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം

0
344
gnn24x7

ഉത്രവധക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. ഉത്രയുടെ ആന്തരികാവയവ പരിശോധനയില്‍ ഉറക്കഗളികയുടെ സാന്നിധ്യം കണ്ടെത്തി.

തിരുവനന്തപുരത്തെ ലാബില്‍ നിന്നാണ് ഇത് സംബന്ധിച്ച നിര്‍ണായക വിവരം ലഭിച്ചത്. പാമ്പിന്റെ വിഷത്തോടൊപ്പം തലച്ചോറിലും കരളിലുമാണ് ഉറക്കഗുളികയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. പാമ്പിനെക്കൊണ്ട് കടിപ്പിക്കുന്നതിന് മുന്‍പ് ഉത്രക്ക് ഉറക്കഗുളിക നല്‍കിയതായി സൂരജ് മൊഴി നല്‍കിയിരുന്നു.

650 മില്ലി ഗ്രാം അളവിലുള്ള പത്തോളം പാരസെറ്റാമോൾ ഗുളികകളും അലർജിയുടെ ഗുളികകളും പൊടിച്ച് പഴച്ചാറിൽ കലക്കി നൽകിയതായി സൂരജ് പൊലീസിന് മൊഴി നൽകിയിരുന്നു. മൊഴി സ്ഥിരീകരിക്കുന്നതാണ് റിപ്പോർട്ട്. 

ഉത്രക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും ഗുളികകള്‍ കഴിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മെയ് 6നാണ് ഉത്ര പാമ്പുകടിയേറ്റ് മരിച്ചത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here