gnn24x7

വാളയാർ കേസ്; അന്വേഷണം സിബിഐ ഏറ്റെടുത്തു

0
310
gnn24x7

വാളയാർ പെൺകുട്ടികളുടെ ദൂരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കൊലക്കുറ്റവും പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സിബിഐ തിരുവനന്തപുരം യൂണിറ്റാണ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. അന്വേഷണ ചുമതല ഡിവൈഎസ്പി അനന്തകൃഷ്ണനാണ് . കേസിൽ പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു. എഫ്‌ഐആറിൽ പോക്‌സോ, എസ്‌സി/എസ്ടി നിയമം, കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

2017ലാണ് വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

gnn24x7