gnn24x7

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി

0
255
gnn24x7

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ.) തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി. 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനാണ് തീരുമാനം. ഡിസംബർ രണ്ടാമത്തെ ആഴ്ചയാണ് സാധാരണ മുൻവർഷങ്ങളിൽ ഐ.എഫ്.എഫ്.കെ. നടത്തിയിട്ടുള്ളത്.

കോവിഡ് ലോക്ക്ഡൗണും നിയന്ത്രണങ്ങളും കാരണം മുന്നൊരുക്കങ്ങൾ ഇതുവരെ ആരംഭിച്ചിരുന്നില്ല. അടുത്ത ഘട്ടത്തിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വന്ന് തീയറ്ററുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് ഐ.എഫ്.എഫ്.കെ. മുന്നൊരുക്കം ആരംഭിച്ചത്.

2019 സെപ്റ്റംബർ 1 മുതൽ 2020 ഓഗസ്റ്റ് 7 വരെ പൂർത്തിയാക്കിയ ചിത്രങ്ങൾ എൻട്രികളായി അയക്കാം. ഒക്ടോബർ 31 ആണ് ചിത്രങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി. ഡിസംബർ 10ന് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 20 ന് പ്രദർശനത്തിനുള്ള എല്ലാ സംവിധാനങ്ങളും സമർപ്പിക്കണം.

കോവിഡ് മാർഗ്ഗനിർദേശങ്ങൾ പ്രകാരമാകും ഫെസ്റ്റിവൽ. ഫെബ്രുവരിയിലെ സാഹചര്യമനുസരിച്ച് ഏത് രീതിയിലാകും പ്രദേശങ്ങൾ എന്ന് തീരുമാനിക്കും. കോവിഡ് നിയന്ത്രണങ്ങൾ അനുസരിച്ചാകും അന്തിമ തീരുമാനം എടുക്കുക എന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ പറഞ്ഞു.

ഇത്തവണത്തെ ഡോക്യുമെന്ററി ഷോട്ട്ഫിലിം ഫെസ്റ്റിവൽ ഓൺലൈനായിട്ടായിരുന്നു നടത്തിയത്. പുതിയ ചിത്രങ്ങളോ, മത്സര വിഭാഗങ്ങളോ ഇല്ലാതെ മുൻ ഫെസ്റ്റിവൽ ചിത്രങ്ങളുടെ ഓൺലൈൻ സ്ക്രീനിംഗ് മാത്രമാണ് നടത്തിയത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here