മലയാളികൾക്ക് സുന്ദരമായൊരു പ്രണയകാവ്യം തീർത്ത് 4Musics വീണ്ടും. മലബാറൻ സൗന്ദര്യം തുളുമ്പുന്ന വരികളും ഈണവുമായി ആൽബം ‘തട്ടം മറയുന്ന ചേല്‘ ഹിറ്റ് ചാർട്ടിലേക്ക്. യൂടൂബിൽ റിലീസായി മണിക്കൂറുകൾക്കകം പതിനാലായിരം പേരാണ് ഇതുവരെ വീഡിയോ കണ്ടത്.
യുകെയിലെ TUTORS VALLEY MUSIC ACDEMY യിൽ വിദ്യാർഥിയായ ടെസ്സ ജോണാണ് ഗാനം ആലപിച്ചിരിക്കുന്നത്. 4Musics സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് ബിബി മാത്യുവാണ്. Global Studio Productions ന്റെ ബാനറിൽ ജിംസൺ ജെയിംസ് നിർമ്മിച്ച ആൽബം Saina Musics ആണ് പുറത്തിറക്കിയത്. എൽദോസ് ഏലിയാസ്, ബിബിൻ മാത്യു എന്നിവരാണ് ക്രീയേറ്റീവ് ഡയറക്ടർ. കിരൺ ബാബു ഛായാഗ്രഹണവും മെൻഡോസ് ആന്റണി എഡിറ്റിംഗും നിർവ്വഹിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88





































