4 മ്യൂസിക്സിന്റെ ഒറിജിനൽ സിരീസ് ആയ “മ്യൂസിക് മഗ്”ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട കുഞ്ഞു ഗായകൻ ആദിൽ അൻസാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദിൽ ആദ്യമായി ആലപിക്കുന്ന ഹിന്ദി ഒറിജിനൽ ഗാനമാണ് Tu Hi Hain.
ഫോർ മ്യൂസിക്സിന്റെ മ്യൂസിക് ഡയറക്ഷനിൽ അറഫാത് മെഹമൂദാണ് ഗാനം രചിച്ചിരിക്കുന്നത്. മ്യൂസിക് മഗ് സീസൺ 2ന്റെ മറ്റ് എല്ലാ ഗാനങ്ങളും പകർത്തിയ Kiran Babu Karalil( Color N Canvas) ആണ് Tu Hi Hain ന്റെയും ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. Saina Musicsആണ് ഗാനം റിലീസ് ചെയ്തത്. വേറിട്ട ആലാപന ശൈലിയും, സംഗീതവും, അയർലണ്ടിന്റെ നഗര ഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. പതിനായിരത്തിലധികം പേരാണ് യൂട്യൂബിൽ ഇതിനോടകം ആൽബം കണ്ടത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ