ഗോവ: ഗോവയിൽ നടക്കാൻ പോകുന്ന 51ാമത് ഐ.എഫ്.എഫ്.ഐക്കെയിലേക്ക് ഫഹദ് ഫാസിലിന്റെ ട്രാൻസും അന്ന ബെന്നിന്റെ കപ്പേളയും തിരഞ്ഞെടുക്കപ്പെട്ടു. മേളയിലേക്ക് 23 ചിത്രങ്ങൾ ഫീച്ചർ വിഭാഗത്തിലും 20 20 കഥേതര ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. മഞ്ജു വാര്യർ നായികയായ തമിഴ് ചിത്രം ‘അസുരനും’ മേളയിലേക്കെത്തും.
മലയാളത്തില്‍ നിന്ന അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവുമാണ് രാജ്യാന്തര ചലച്ചിത്രമേളയിൽ ഇടം നേടിയിരിക്കുന്നത്. മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്റെ ‘കെട്ട്യോളാണ് എന്റെ മാലാഖ’, പ്രദീപ് കാളിപുറയത്തിന്റെ ‘സേഫ്’, എന്നിവയാണ് ഫീച്ചര്‍ ചിത്രങ്ങൾ. ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ സിനിമ. ഇന്ത്യൻ പനോരമ വിഭാഗത്തിൽ ‘സാന്ത് കി ആംഖ്’,അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോരെ’യും ഇടംപിടിച്ചിട്ടുണ്ട്.
2021 ജനുവരി 16 മുതല്‍ ജനുവരി 24 വരെയാണ് 51ാമത് ഐ.എഫ്.എഫ്.ഐ നടത്തുന്നത്. മലയാളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.