gnn24x7

ഉത്തർപ്രദേശിൽ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പോലീസ് പൂട്ടിച്ചു

0
162
gnn24x7

ഉത്തർപ്രദേശ്: അംഗീകാരമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരുന്ന ഉത്തർപ്രദേശിലെ വ്യാജ സുഗന്ധവ്യഞ്ജന ഫാക്ടറി പോലീസ് റെയ്ഡ് ചെയ്തു പൂട്ടിച്ചു. ഇതോടനുബന്ധിച്ച് അനൂപ് വർഷ ണെ എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. അനൂപിനെ പേരിലാണ് വ്യാജമായി നടത്തി കൊണ്ടുപോയിരുന്ന ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നത്. ഉത്തർപ്രദേശിലെ ആഗ്രയിലെ നബി പൂർ മേഖലയിലാണ് ഈ ഫാക്ടറി പ്രവർത്തിച്ച് വരുന്നത്.കഴിഞ്ഞദിവസമാണ് ഹത്രാസ് പോലീസിൻറെ നേതൃത്വത്തിൽ വ്യാപകമായ റെയ്ഡ് ഇവിടെ നടന്നത്.

പോലീസ് റെയ്ഡ് ചെയ്തപ്പോഴാണ് പല ഉള്ള കളികളും മറ്റും പുറത്തുവരുന്നത്. ഈ ഫാക്ടറിയിൽ വ്യാപകമായി ഭക്ഷ്യവസ്തുക്കളിൽ മായങ്ങൾ കലർത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടം രഹസ്യമായി അന്വേഷിക്കുകയും തുടർന്ന് അവിടെ നടക്കുന്ന പല പ്രവർത്തികളും നിയമവിരുദ്ധമാണെന്ന് തോന്നുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അപ്രതീക്ഷിതമായി ഫാക്ടറിയിൽ റെയ്ഡ് നടത്തിയത്.

വിൽപ്പനയ്ക്കായി ആയി തയ്യാറാക്കി വച്ചിരുന്ന മുന്നൂറോളം വ്യാജ സുഗന്ധ വ്യഞ്ജന സാധനങ്ങളാണ് മജിസ്ട്രേറ്റായ പ്രേംപ്രകാശ് മീണയുടെ നേതൃത്വത്തിൽ പോലീസ് റെയ്ഡ് ചെയ്തെടുത്തത്. നിലവിൽ മാർക്കറ്റിൽ ഉണ്ടായിരുന്നു എന്ന മറ്റൊരു ഒരു ഉൽപ്പന്നത്തിന് പേരിലായിരുന്നു പാക്കറ്റ് രൂപത്തിൽ ഇവിടെ നിർമ്മിക്കപ്പെട്ട എല്ലാ സുഗന്ധവ്യഞ്ജനവും. ഇതിൽ പ്രധാനമായും മല്ലിപ്പൊടി മുളകുപൊടി വിവിധ കറി പൗഡറുകൾ ഗരം മസാല ചിക്കൻ മസാല തുടങ്ങിയ ഐറ്റം വ്യാജ രൂപത്തിൽ മറ്റൊരു കമ്പനിയുടെ പേരിൽ നിർമ്മിക്കപ്പെട്ടത്.

കുതിര ചാണകം, കഴുത ചാണകം, മറ്റുചില അസംസ്കൃതവസ്തുക്കൾ കൾ വിഷാംശമുള്ള കെമിക്കലുകൾ രാസപ്രക്രിയ പ്രത്യേകം ഉണ്ടാക്കിയെടുത്ത ലായനികൾ എന്നിവയെല്ലാം ചേർത്താണ് ആണ് അവർ വ്യാജമായി ഇത് ഉണ്ടാക്കിയിരുന്നത്. ഇവയിൽ മിക്കവയും മനുഷ്യശരീരത്തിന് വിവിധ രോഗങ്ങൾ ഉണ്ടാക്കുന്നത് ആണെന്ന് തെളിയിക്കപ്പെട്ടതാണ്. തുടർന്ന് പിടിച്ചെടുത്ത സുഗന്ധവ്യഞ്ജന പാക്കറ്റുകളിൽ സാമ്പിളുകൾ ലാബുകളിലെ പരിശോധനയ്ക്കായി അയച്ചു. ലാബ് റിപ്പോർട്ടുകൾ വരുന്നതിന് അടിസ്ഥാനത്തിൽ ഫുഡ് സേഫ്റ്റി കൺട്രോൾ വകുപ്പനുസരിച്ച് ഫാക്ടറി ഉടമയുടെ പേരിലും മറ്റുള്ളവരുടെ പേരിലും കേസുകൾ ചാർജ് ചെയ്യും എന്ന് എന്ന് പോലീസ് അറിയിച്ചു .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here