നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനായി. കോതമംഗലം നെല്ലിക്കുഴി സ്വദേശി ഐശ്വര്യയാണ് വധു.
കോതമംഗലം കല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രാഷ്ട്രീയ- സാംസ്കാരിക- സാമൂഹിക നേതാക്കളും സിനിമാരംഗത്തെ പ്രവർത്തകരും പങ്കെടുത്തു.
2003ല്‍ ‘എന്റെ വീട് അപ്പൂന്റേം’ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു അഭിനയ രംഗത്തെത്തിയത്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങള്‍ക്കു വേണ്ടിയും തിരക്കഥ ഒരുക്കിയതും വിഷ്ണുവാണ്.
ഡിസംബറിലായിരുന്നു വിഷ്ണുവിന്റെ വിവാഹ നിശ്ചയ ചടങ്ങുകൾ നടന്നത്.

