gnn24x7

ഛായാഗ്രാഹകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി

0
589
gnn24x7

പ്രശസ്ത നിർമ്മാതാവ് അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ പുത്രനും ഛായാഗ്രാഹകനുമായഅജയ് ഡേവിഡ് കാച്ചപ്പിള്ളി വിവാഹിതനായി.ഏറെ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ്, അടിക പ്യാരേ കൂട്ട മണി, ചിത്രീകരണം പുരോഗമിക്കുന്ന പാപ്പൻ എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹകനാണ് അജയ്. ജോയ് വർഗീസ് – ആലീസ് ജോയ് (മുംബൈ) ദമ്പതികളുടെ മകൾ റെനിറ്റയാണ് വധു.

ഇക്കഴിഞ്ഞ ഒക്ടോബർ മുപ്പത് ശനിയാഴ്ച്ച തൃശൂർ ഫൊറോനാ പള്ളിയിൽ വിവാഹവും തുടർന്ന് സീ വീ സ് ഇൻ്റർനാഷണൽ കൺവൻഷൻ സെൻ്റെറിൽ നടന്ന വിവാഹ സൽക്കാരത്തിലും ചലച്ചിത്ര ,സാമൂഹ്യ, രംഗങ്ങളിലെ നിരവധിപ്പേർ പങ്കെടുത്തു. പ്രശസ്ത സംവിധായകൻ ജോഷി, മകൻ അഭിലാഷ് ജോഷി, സുരേഷ് ഗോപി ‘ജി.സുരേഷ് കുമാർ.എം.രഞ്ജിത്ത്, ലിബർട്ടി ബഷീർ, രമേഷ് കുമാർ (രാജശി പിക് ചേർസ്) കല്ലിയൂർ ശശി, ആൽവിൻ ആൻ്റെണി, അരുൺ ഘോഷ്, ടിനി ടോം, നന്ദു, നമിതാ പ്രമോദ്, നീതാ പിള്ളജുവൽ മേരി, നിർമ്മാതാവ് റെജിമോൻ, സാന്ദ്രാ തോമസ്.സെന്തിൽ പിക്ച്ചേർ രാജേഷ്,സംവിധായകൻ ലിജിൻ ജോസ്, ഛായാഗ്രാഹകൻ ജയിൻ ജോസഫ്, എസ്. മുരുകൻ തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്ത വരിലെ പ്രധാനികളാണ്.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here