മലയാളത്തിലെ സൂപ്പർ താരങ്ങളെ ഉള്‍പ്പെടുത്തി വീണ്ടുമൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രവുമായി താരങ്ങളുടെ സംഘടനയായ AMMA. 2008 ൽ തിയേറ്ററുകൾ ആഘോഷമാക്കിയ ചിത്രമായിരുന്നു ട്വന്റി20. മലയാളത്തിലെ പ്രമുഖ താരങ്ങൾ താരസംഘടനയായ അമ്മയ്ക്ക് വേണ്ടിയായിരുന്നു അണിനിരന്നത്.
ടികെ രാജീവ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2021ൽ ചിത്രം പുറത്തിറക്കാനാണ് തീരുമാനം. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രതിസന്ധിയിലായ അംഗങ്ങള്‍ക്ക് വേണ്ടി ധന സമാഹരണത്തിന്റെ ഭാഗമായിട്ടാണ് ഈ ചിത്രം ഒരുങ്ങുന്നത്.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, നിവിന്‍ പോളി, ടോവിനോ തോമസ്, പൃഥ്വിരാജ് എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു.