മമ്മൂട്ടിയുടെ സഹോദരീപുത്രൻ അഷ്കർ സൗദാനും സിദ്ദിഖിന്റെ മകൻ ഷഹീനും ഒന്നിക്കുന്ന ‘ബെസ്റ്റി’ സിനിമയുടെ ടീസർ പുറത്തിറങ്ങി. അഷ്കർ സൗദാൻ്റെ ഒരു ഡയലോഗും അതിന് സുധീർ കരമനയുടെ മറുപടിയുമാണ് ടീസർ വൈറലാക്കുന്നത്.സിനിമയിലെ ഒരുപ്രധാന രംഗത്തിൽ അഷ്കർ സൗദാന് ഒരു കൗതുകം- “മമ്മൂട്ടിയുടെ ലുക്കുള്ള എനിക്ക് എത്ര സ്ത്രീധനം കിട്ടും… ?” ചോദ്യം കേട്ട് സുധീർ കരമനയുടെ കഥാപാത്രത്തിന് ചിരി വന്നു. പിന്നാം മറുപടിയുമെത്തി – ” മമ്മൂട്ടിയുടെ ലുക്ക് ഉണ്ടായിട്ടു കാര്യമില്ല അദ്ദേഹത്തിൻ്റെ കഴിവ് കൂടി വേണം !” രസകരമായസീനിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യഥാർത്ഥ മരുമകൻ തന്നെ അഭിനയിച്ചതുകൊണ്ട് ‘ സോഷ്യൽ മീഡിയയിലും ‘ബെസ്റ്റി’യുടെ ഈ ടീസർ ഏറെ തരംഗമായിരിക്കുന്നു.
അഷ്കർ സൗദാനൊപ്പം ഷഹീൻ സിദ്ദിഖ് ഒരു പ്രധാന വേഷത്തിലുണ്ട്. ശ്രവണ, സാക്ഷി അഗർവാൾ, സുരേഷ് കൃഷ്ണ, അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ തുടങ്ങി നിരവധി താരങ്ങൾ ബെസ്റ്റിയിലുണ്ട്. ഷാനു സമദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ ജനുവരി ഇരുപത്തിനാലിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ ആണ് ബെസ്റ്റി നിർമ്മിച്ചത്. വിതരണം ബെൻസി റിലീസ്.
വാഴൂർ ജോസ്
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
 
                






