gnn24x7

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയാ ചക്രബർത്തിക്കെതിരെ ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു

0
207
gnn24x7

പട്ന:  സുശാന്ത് സിംഗ് രാജപുതിന്റെ മരണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ മുൻ കാമുകിയും നടിയുമായ റിയാ ചക്രബർത്തിക്കെതിരെ ബിഹാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.  സുശാന്തിന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 

സുശാന്തിന്റെ അച്ഛൻ കെ. കെ. സിംഗ് നൽകിയ പരാതിയിൽ സുശാന്തിൽ നിന്നും റിയ പണം കൈക്കലാക്കിയിരുന്നുവെന്നും സുശാന്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരി റിയ ആണെന്നും ആരോപിച്ചിരുന്നു.  റിയയുടെ പേരിൽ ആത്മഹത്യാ പ്രവണത കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.  

നേരത്തെയും സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തിരുന്നു.  സുശാന്തുമായി തന്റെ വിവാഹം തീരുമാനിച്ചിരുന്നതാണെന്നും lock down കാലത്ത് സുശാന്തിനൊപ്പമാണ് താമസിച്ചിരുന്നതെന്നും ഒടുവിൽ വഴക്കടിച്ചു പിരിഞ്ഞതാണെന്നും അന്ന് റിയ പൊലീസിന് മൊഴി നൽകിയിരുന്നു. ഫ്ലാറ്റിൽ നിന്നും ഇറങ്ങിയെങ്കിലും ഇരുവരും ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പോലീസിനോട് പറഞ്ഞിരുന്നു. 

ജൂൺ 14 ന് മുംബൈയിലെ ബാദ്രയിലുള്ള  ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുകയായിരുന്നു.  ആത്മഹത്യ ആണെന്നും അല്ലെന്നും അഭിപ്രായമുണ്ട്.  കേസിൽ മുംബൈ പൊലീസ് അന്വേഷണം നടത്തുന്ന സാഹചര്യത്തിലാണ് ബിഹാർ പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.  

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here