gnn24x7

ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹാർ ആത്മഹത്യ ചെയ്തു

0
386
gnn24x7

മുംബൈ: ബോളിവുഡ് സിനിമ, ടിവി താരം സന്ദീപ് നഹറിനെ മുംബൈയിലെ സന്ദീപിന്റെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്ദീപിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

മരിക്കുന്നതിന് മുൻപ് സന്ദീപ് താൻ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്നും കുടുംബത്തിലെ ആരും തന്റെ മരണത്തിന് ഉത്തരവാദിയല്ലെന്നും പറഞ്ഞു ഫേസ്ബുക്കിൽ ഒരു ആത്മഹത്യ കുറിപ്പ് പങ്കുവച്ചിരുന്നു. തന്റെ ബന്ധുക്കൾ വായിക്കാൻ എന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരുന്നത്. സിനിമാ ലോകത്തെ കഷ്ടപ്പാടുകളെക്കുറിച്ചും സന്ദീപ് കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

സുശാന്ത് സിംഗ് രജ്പുത് നായകനായ എം.എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയില്‍ പ്രധാന സഹതാരമായി സന്ദീപ് എത്തിയിരുന്നു. അക്ഷയ് കുമാറിന്റെ കേസരിയിലും സന്ദീപ് അഭിനയിച്ചിട്ടുണ്ട്.

gnn24x7