ഏപ്രിൽ അഞ്ച് ചൊവ്വാഴ്ച്ച, കാലത്ത് കൊച്ചി ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ ഒരു സിനിമക്കു തുടക്കമിട്ടു. ചിത്രം”ചാൻസ്”.നവാഗതനായ ശ്രീരാജ് .എം.രാജേന്ദ്രൻ, ഈ ചിത്രം സംവിധാനം ചെയ്യുന്നു.പൂനാ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും സംവിധാനം, തിരക്കഥ എന്നിവയിൽ പി.ജി.ഡി പ്ലോമാ കരസ്ഥമാക്കി നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കിയതിനു ശേഷമാണ് ഫീച്ചർ ഫിലിം രംഗത്തേക്ക് കടക്കുന്നത്.ക്യാപ്റ്റൻ മൂവി മേക്കേഴ്സ്&നബീഹമൂവി പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ രാജേഷ് രാജ്,നുഫൈസ് റഹ്മാൻ,ഹരിദാസ് എന്നിവർ ചേർന്നു ഈ ചിത്രം നിർമ്മിക്കുന്നു.നിർമ്മാതാവ് രാജേഷ് രാജിൻ്റെ മാതാവ് ശ്രീമതി ഓമന.എസ്.നായർ ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് പൂജാ ചടങ്ങുകൾക്ക് തുടക്കമിട്ടത്.

തുടർന്ന് പ്രശസ്ത സംവിധായകൻ വിനയൻ, എ.എം.ആരിഫ്.എം.പി., ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ്, രുദ്ര പി.സുകുമാർ, സംവിദായക്കന്റെ അമ്മ ജ്യോതി, അച്ഛൻ രാജേന്ദ്രൻ എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.തുടർന്ന് എ.എം.ആരിഫ് എം.പി. സ്വിച്ചോൺ കർമ്മവും വിനയൻ ഫസ്റ്റ് ക്ലാപ്പും നൽകി. നുഫൈസ് റഹ്മാൻ സംവിധായകന് തിരക്കഥ കൈമാറി.

കൊച്ചി നഗരത്തിൽ ഒരു ദിവസം നടക്കുന്ന മൂന്നു കഥകളെ ഒരു കേന്ദ്ര ബിന്ദുവിലെത്തിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഇതിലൂടെ ജീവിതം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മൂന്നു യുവാക്കളുടെ ജീവിതതത്തെ കേന്ദീകരിച്ചു കൊണ്ടാണ് കഥാ വികസനം.അമിത് ചക്കാലക്കൽ, രുദ്ര,ഗുരു സോമസുന്ദരം,അർജുൻ ഗോപാൽ ,സാബുമോൻ, (തരികിട സാബു ),ശ്യാം മോഹൻ, എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനാർക്കലി മരയ്ക്കാറാണ് നായിക.സുധീർ കരമന, അലൻസിയർ, ഹരീഷ് കണാരൻ, സോണിയാ ,കിച്ചു ടെല്ലസ്, ചെമ്പിൽ അശോകൻ,വിനീത് തട്ടിൽ ഡേവിഡ്, രാജഗോപാൽ ആറൻമുള, നാസർ തിരൂർ, എന്നിവരും പ്രധാന താരങ്ങളാണ്.

തിരക്കഥ – സംഭാഷണം.ശ്രീരാജ് . എം. രാജേന്ദ്രൻ, ജോസഫ് അഗസ്റ്റിൻ, കുറുമ്പൻ,സംഗീതം ഷാൻ റഹ്മാൻ
പി.സുകുമാർ ഛായാഗ്രഹണവും അഖിലേഷ് മോഹൻഎഡിറ്റിംഗും നിർവ്വഹിക്കുന്നു ‘കലാസംവിധാനം – ത്യാഗുതവനൂർ, മേക്കപ്പ് – പ്രദീപ് രംഗൻ,കോസ്റ്റും – ഡിസൈൻ, – അശോകൻ ആലപ്പുഴ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- രാജീവ് പെരുമ്പാവൂർ,പ്രൊഡക്ഷൻ കൺട്രോളർ– മനോജ് കാരന്തൂർ.കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചു. ഫോട്ടോ – അൻവർ പട്ടാമ്പി.


വാഴൂർ ജോസ്.