gnn24x7

അർജുൻ അശോകൻ്റെ വ്യത്യസ്ഥമായ ഗറ്റപ്പിൽ ‘ചത്ത പച്ച’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

0
115
gnn24x7

അർജുൻ അശോകൻ്റെ വേറിട്ട ഗുപ്പിലും, വേഷവിധാനത്തിലുമായിചത്ത പച്ച എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നു പുറത്തുവിട്ടിരിക്കുന്നു.അർജുൻ അശോകൻ്റെ ജന്മദിനമാണ് ആഗസ്റ്റ് ഇരുപത്തിനാല്. ആ ദിനത്തിൽ പിറന്നാൾ സമ്മാനമായിട്ടാണ് ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പ്രകാശനം ചെയ്തിരിക്കുന്നത്. നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ റസ്ലിങ് ചിത്രം കൂടിയാണ്.റോഷൻ മാത്യു, ഇഷാൻ ഷൗക്കത്ത് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ വലയ മുതൽമുടക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പൂർണ്ണമായും ആയ്ഷൻ ത്രില്ലറായിട്ടാണ് അവതരണം.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

‘യുവാക്കളുടെ ഏറ്റവും വലിയ ഹരമായ റസ്ലിംഗ് പ്രേക്ഷകർക്ക് പതിയൊരു ദൃശ്യാനുഭവം കൂടി പകരുന്നതായിരിക്കും.യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഈ ചിത്രം റീൽ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ രമേഷ് .എസ്. രാമക്കഷ്ണൻ, റിതേഷ് .എസ്. രാമകൃഷ്ണൻ, ഷിഹാൻ ഷൗക്കത്ത്, എന്നിവർ നിർമ്മിക്കുന്നു മനോജ് കെ. ജയൻ, സിദ്ദിഖ്, വിശാഖ് നായർ, മുത്തുമണി പുജ മോഹൻരാജ്,തെസ്നി ഖാൻ, തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.സനൂപ് തൈക്കൂടത്തിൻ്റേതാണ് തിരക്കഥ.ഈ ചിത്രത്തിലെ സംഗീതമൊരുക്കുന്നത് ബോളിവുഡ്ഡിലെ ഏറ്റവും ഹരമായ ഗങ്കർ. ഇഹ്സാൻ, ലോയ് ടീം ആണ്.

പശ്ചാത്തല സംഗീതം – മുജീബ് മജീദ്.ഗാനങ്ങൾ – വിനായക് ശശികുമാർ.ഛായാഗ്രഹണം -ആനന്ദ് സി.ചന്ദ്രൻഎഡിറ്റിംഗ്-പ്രവീൺ പ്രഭാകർ ‘കലാസംവിധാനം – സുനിൽ ദാസ്, മേക്കപ്പ് – റോണക്സ് സേവ്യർ,കോസ്റ്റ്യും ഡിസൈൻ -മെൽവിചീഫ് – അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – ആരിഷ് അസ്‌ലം, ജിബിൻ ജോൺപബ്ലിസിറ്റി ഡിസൈൻ – യെല്ലോ ടൂത്ത്.സ്റ്റിൽസ് – അർജുൻ കല്ലിംഗൽലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്.എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എസ്. ജോർജ്.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പ്രസാദ് നമ്പ്യാങ്കാവ് .പ്രൊഡക്ഷൻ മാനേജേഴ്സ്-ജോബി കിസ്റ്റി , റഫീഖ് പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ.

വാഴൂർ ജോസ്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7