gnn24x7

“ചീനാ ട്രോഫി” രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി

0
381
gnn24x7

അനിൽ ലാൽ തിരക്കഥ രചിച്ച്
ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിന്റെ രണ്ടാമതു വീഡിയോ ഗാനം പുറത്തിറങ്ങി.

കുന്നും കേറി വന്നു മേഘം
എന്ന ഗാനത്തിന്റെ വീഡിയോ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

അനിൽ ലാൽരചന നിർവ്വഹിച്ച് സൂരജ് സന്തോഷും വർക്കിയും ഈണമിട്ട് പാർവ്വതി ആലപിച്ച മധുര മനോഹരമായ ഈ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഈ ഗാനത്തിൽ ഏറെയും കേന്ദീകരിച്ചിരിക്കുന്നത് ചൈനാക്കാരിയായി അഭിനയിക്കുന്ന കെൻകി സിർദോ എന്ന നടിയെയാണ്. ഒപ്പം ധ്യാൻ ശ്രീനിവാസൻ, ജാഫർ ഇടുക്കി തുടങ്ങിയ നിരവധി അഭിനേതാക്കളും ഉൾപ്പെട്ടിരിക്കുന്നു.
അന്യ രാജ്യക്കാരിയായ ഒരു അഭിനേതാവിന്റെ സാന്നിദ്ധ്യവും, അവർ ഈ നാടുമായി ഇണങ്ങുന്നതും കൗതുകകരമായിത്തന്നെ ഈ ഗാനരംഗത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ടു തന്നെ ഈ ഗാനം ഏറെ വൈറലായിരിക്കുന്നു.

പാടവും, പുഴയുമൊക്കെ നിറഞ്ഞ സാധാരണക്കാർ താമസ്സിക്കുന്ന ഒരു ഗ്രാമത്തിലേക്ക് ഷെങ് എന്ന ഒരു ചൈനാക്കാരി പെൺകുട്ടി കടന്നുവരുന്നു.
അന്യ രാജ്യക്കാരിയായ
ഒരു പെൺകുട്ടിയുടെ കടന്നുവരവ് ഒരു ഗ്രാമത്തിന്റെ താളം തെറ്റിക്കാൻ പോന്നതായി.
എന്നാൽ ഈ പെൺകുട്ടി ഈ നാട്ടുകാരുടെ മനസ്സിലേക്കു സാവധാനം കടന്നുവരുന്ന ഒരു സാഹചര്യവുമുണ്ടായി. ഈ സാഹചര്യമാണ് ഈ ഗാനത്തിലൂടെ ദൃശ്യവൽക്കരിക്ക പ്പെട്ടിരിക്കുന്നത്.
നർമ്മമുഹൂർത്തങ്ങളിലൂടെ ഗൗരവമേറിയ ഒരു വിഷയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ജോണി ആന്റെണി, ഉഷ, പൊന്നമ്മ ബാബു, സുനിൽ ബാബു, റോയ്, ലിജോ, ആലീസ് പോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പുതുമുഖം ദേവികാ രമേശാണ് നായിക. ഛായാഗ്രഹണം – സന്തോഷ് അണിമ
എഡിറ്റിംഗ് -രഞ്ജൻ എബ്രഹാം
കലാസംവിധാനം – അസീസ് കരുവാരക്കുണ്ട്.
‘മേക്കപ്പ് – അമൽ ചന്ദ്ര.
കോസ്റ്റ്യും – ഡിസൈൻ – ശരണ്യ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഉമേഷ്.എസ്.നായർ.
പ്രൊഡക്ഷൻ മാനേജേഴ്സ് – ആന്റെണി, അതുൽ
പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് മുഹമ്മദ്.
പ്രസിഡൻഷ്യൻ മുവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അനൂപ് മോഹൻ, ആഷ്ലി മേരി ജോയ്, ലിജോ ഉലഹന്നൻ എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു
നവംബറിൽ ഈ ചിത്രം പ്രദർശനത്തിനെ
ത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7