ഇടുക്കി ജില്ലയിലെ മലയോര കുടിയേറ്റ പ്രദേശമായ വെള്ളത്തൂവൽ എന്ന ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിൽ ബാഡ്മെൻ്റൺ കളിയിൽ ഏറെ തൽപ്പരനായ ഒരു യുവാവിൻ്റെ സ്വപ്ന സാക്ഷാത്ക്കാരത്തിൻ്റെ കഥ പറയുന്ന ചിത്രമാണ്കപ്പ്. ഇൻഡ്യക്കു വേണ്ടി കളിക്കുക, ഒളിമ്പിക്സിൽ പങ്കെടുക്കുക എന്നതാണ്കണ്ണൻ എന്ന യുവാവിൻ്റെ ലക്ഷ്യം. അതിനായുള്ള അവൻ്റെ ശ്രമങ്ങൾക്കൊപ്പം നാടും വീടും, സ്കൂളുമൊക്കെ അവനോടൊപ്പം ചേരുകയാണ്. ഈ ഗ്രാമത്തിൻ്റെ ആചാരാനുഷ്ടാനങ്ങളുംജീവിതവും ഇതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമെല്ലാം ചേർന്നുള്ള ഒരു ക്ലീൻ എൻ്റെർടൈന റായിയിരിക്കും ഈ ചിത്രം, അനന്യാ ഫിലിംസിൻ്റെ ബാനറിൽ ആൽവിൻ ആൻ്റെണി നിർമ്മിക്കുന്ന ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഞ്ജു വി.സാമുവലാണ്.

ഈ ചിത്രത്തിൻ്റെ ആരംഭം ലളിതമായ ചടങ്ങോടെ കൊച്ചിയിലെ ഇടപ്പള്ളി അഞ്ചു മന ദേവീക്ഷേത്രത്തിൽ നടന്നു.തദവസരത്തിൽ സംവിധായകനും നടനുമായ ബേസിൽ ജോസഫ് ആദ്യ ഭദ്രദീപം തെളിയിച്ചു.തുടർന്ന് ശീമതി ജെസ്സി. ടിനി ടോം, ലിസ്റ്റിൻ സ്റ്റീഫൻ, സിബി.കെ.തോമസ്, ഔസേപ്പച്ചൻ, ലീനാ ആൻ്റണി. ബീനാ ബീഗം, മുംതാസ് ഷിബു ‘എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു. പ്രശസ്ത സംവിധായകരായ അൽഫോൻസ് പുത്രൻ സ്വിച്ചോൺ കർമ്മവും സിദ്ദിഖ്, ഫസ്റ്റ് ക്ലാപ്പും നൽകി.തുടർന്ന് ആദ്യ ഷോട്ടും ചിത്രീകരിച്ചു.

ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കണ്ണനെ അവതരിപ്പിക്കുന്നത് മാത്യു തോമസാണ് ( തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം)ഒരു പുതുമുഖ നായികയേക്കൂടി ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.റിയാഷിബു.പ്രശസ്ത നിർമ്മാതാവ് തമീൻസ്ഷിബുവിൻ്റെ മകളാണ് റിയാ’ നമിതാ പ്രമോദ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു ‘ബേസിൽ ജോസഫ്, ഗുരു സോമസുന്ദരം (മിന്നൽ മുരളി ഫെയിം)ഇന്ദ്രൻസ്, ജൂഡ് ആൻ്റണി, ആനന്ദ് റോഷൻ, തുഷാര ,മൂന്നാളിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അഖിലേഷ് ലതാ രാജ്-ഡെൻസൺ ഡ്യൂറോം, എന്നിവരുടേതാണ് തിരക്കഥ.മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. നിഖിൽ പ്രവീൺ ഛായാഗ്രഹണവും റെക്സൺ ജോസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ, മേക്കപ്പ് – ജിതേഷ് പൊയ്യ കോസ്റ്യും – ഡിസൈൻ -നിസ്സാർ റഹ്മത്ത് ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രഞ്ജിത്ത് മോഹൻ, മുകേഷ് വിഷ്ണു .പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -പൗലോസ് കുറുമുറ്റം. പ്രൊഡക്ഷൻ – കൺട്രോളർ- നന്ദു പൊതുവാൾ ഫെബബ്ബുവരി ഏഴു മുതൽ അടിമാലി, വെള്ളത്തൂവൽ പ്രദേശങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണംആരംഭിക്കുന്നു, ഫോട്ടോ സിബി ചീരൻ.
ഫോട്ടോ – സിബി ചീരൻ.






വാഴൂർ ജോസ്.