രേവതി സുമംഗലി വര്‍മ്മ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ഈ വലയം’ ജൂണ്‍ 13 ന് തിയേറ്ററുകളില്‍ എത്തും. രഞ്ജി പണിക്കര്‍, നന്ദു, മുത്തുമണി, ശാലു റഹിം, ആഷ്‌ലി ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നന്ത്യാട്ട് ഫിലിംസ് ആണ് ഈ വലയം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ജി.ഡി.എസ്.എന്‍ (GDSN) എന്‍റര്‍ടെയ്‌മെന്‍റ്സിന്‍റെ ബാനറില്‍ ജോബി ജോയ് വിലങ്ങന്‍പാറയാണ് സിനിമയുടെ നിർമ്മാണം.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
നവാഗതനായ ശ്രീജിത്ത് മോഹന്‍ദാസിന്റെതാണ് തിരക്കഥ. ബോളിവുഡില്‍ ഏറേ ശ്രദ്ധേനായ അരവിന്ദ് കെ ആണ് സിനിമയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സാന്ദ്ര നായര്‍, അക്ഷയ് പ്രശാന്ത്, മാധവ് ഇളയിടം,ഗീത മാത്തന്‍, സിദ, ജയന്തി, ജോപി, അനീസ് അബ്രഹാം, കിഷോര്‍ പീതാംബരന്‍, കുമാര്‍, വിനോദ് തോമസ് മാധവ് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. റഫീക്ക് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജെറി അമല്‍ദേവ് ഈണം പകരുന്നു. മധു ബാലകൃഷ്‌ണന്‍, ലതിക,സംഗീത,ദുര്‍ഗ്ഗ വിശ്വനാഥ്, വിനോദ് ഉദയനാപുരം എന്നിവരാണ് ഗായകര്‍.

ആധുനിക കാലഘട്ടത്തിന്‍റെ അനിവാര്യമായ ചില ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും പ്രേക്ഷകരെ കൊണ്ടു ചെന്നെത്തിക്കുന്ന സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രത്തിന്‍റെ പ്രമേയം.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb