നടൻ ഫഹദ് ഫാസിലിന്റെ മാലിക് ഒടിടി പ്ലാറ്റ്ഫോം ആമസോൺ പ്രൈം വീഡിയോയിൽ പ്രദർശിപ്പിക്കാൻ ഒരുങ്ങുന്നു. ജൂലൈ 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്.
ഫഹദ്, ബിജു മേനോൻ, നിമിഷ സജയൻ, ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ സുലൈമാൻ മാലിക്കിന്റെ വേഷം ഫഹദ് അവതരിപ്പിക്കും. ഈ കഥാപാത്രത്തിനായി തയ്യാറെടുക്കുന്നതിന് ഫഹദ് 20 കിലോയോളം ഭാരം കുറച്ചു. അതുകൊണ്ടുതന്നെ നടന്റെ പ്രകടനം കാണാൻ ആരാധകർ ഉത്സുകരാണ്. സിനിമയുടെ ട്രെയിലർ ഏറെ ശ്രദ്ധ നേടിയിരുന്നു.
അതേസമയം 27 കോടിയോളം മുതല്‍മുടക്കുള്ള സിനിമയാണ് മാലിക്. സാനു ജോണ്‍ വർഗീസാണ് ക്യാമറ സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു.







































