gnn24x7

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ ഹ്രസ്വ ചിത്രവുമായി ഫെഫ്ക

0
421
gnn24x7

സംസ്ഥാനത്ത് ഗാര്‍ഹിക പീഡന പരാതികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ സ്ത്രീധന സമ്പ്രദായങ്ങൾക്കും ഗാർഹിക പീഡനങ്ങൾക്കുമെതിരെ ബോധവൽക്കരണ ഹ്രസ്വചിത്രവുമായി ഫെഫ്‌ക. എസ്തർ അനിൽ, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. “നിങ്ങൾ ഒറ്റക്കല്ല സമൂഹം കൂടെയുണ്ട്” എന്ന സന്ദേശവുമായി മഞ്ജു വാര്യരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

അതേസമയം ഫെഫ്‍കയ്ക്കൊപ്പം ഇന്ത്യന്‍ ആഡ്‍ഫിലിം മേക്കേഴ്സും ഹ്രസ്വചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയായിട്ടുണ്ട്. മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു.

gnn24x7