ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം ചെയ്യുന്ന “T. സുനാമി” എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. പാന്താ ഡാഡ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അലൻ ആൻ്റണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. വൈദികവൃത്തിക്ക് ഇറങ്ങിത്തിരിച്ച ഒരു ചെറുപ്പക്കാരൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് അത്യന്തം രസാ കരമായി അവതരിപ്പിക്കുന്നത്.

ബാലു വർഗീസ്, ആരാധിക, അജു വർഗീസ്, മുകേഷ്, ഇന്ന സൻ്റ്, സുരേഷ് കൃഷ്ണാ, വിനോദ്, അരുൺ, സിജോ വർഗീസ്, കിജൻ രാഘവൻ, സോബി, ദേവി അജിത്, നിഷാ മാത്യ’ജാസ്മിൻ, മാസ്റ്റർ അശ്വഘോഷ്, എന്നിവരും പ്രധാന താരങ്ങളാണ്. രചന – ഗാനങ്ങൾ – ലാൽ. സംഗീതം-യാക്സൻ പെരേര – നെഹാ നായർ അലക്സ്. ജെ.പുളിക്കൽ .എഡിറ്റിംഗ് – രതീഷ് രാജ്പാന്താ മാഡ് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു
വാഴൂർ ജോസ്.





































