gnn24x7

ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് അന്തരിച്ചു

0
845
gnn24x7

ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ എം. വി നൗഷാദ് (55) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവല്ല ബിലീവേഴ്‌സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.നാല് ആഴചയായി സ്വകാര്യ ആശുപത്രിയിലെ ഐ.സിയുവിലായിരുന്നു നൗഷാദ്.

രണ്ടാഴ്ച മുമ്പ് നൗഷാദിന്റെ ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹം ടെലിവിഷന്‍ ഷോകളിലും ശ്രദ്ധേയനായിരുന്നു. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.‌

gnn24x7