gnn24x7

അഫ്ഗാൻ വനിത എംപി ക്ക് അടിയന്തര വിസ നൽകാൻ തയ്യാറെന്ന് ഇന്ത്യ

0
288
gnn24x7

ഡൽഹിയിൽ നിന്ന് ഒരു വനിതാ അഫ്ഗാൻ എംപിയെ നാടുകടത്തിയതിൽ സർക്കാർ ഖേദം പ്രകടിപ്പിച്ചതായി കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ. അഫ്ഗാൻ എംപി രംഗീന കാർഗർ ആഗസ്റ്റ് 20 ന് ഇസ്താംബൂളിൽ നിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിലെത്തി. എന്നിരുന്നാലും, കാത്തിരിക്കാൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനാൽ അവളെ വിമാനത്താവളത്തിൽ നിന്ന് പുറത്തിറക്കിയില്ല. ഡൽഹിയിൽ നിന്ന് അഫ്ഗാനിലേക്ക് തിരിച്ചയക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ അഫ്ഗാൻ എം.പി.ക്ക് ഇന്ത്യ വിസ അനുവദിച്ചിരിക്കുകയാണ്. വനിതാ അഫ്ഗാൻ എംപിയെ നാടുകടത്തിയത് ഒരു തെറ്റായിരുന്നുവെന്നും അത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്ന് യോഗത്തിന് ഉറപ്പ് നൽകിയതായും വിദേശകാര്യ മന്ത്രി (ഇഎഎം) എസ് ജയശങ്കർ അറിയിച്ചു.

ഭീകരർ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാനായി അഫ്ഗാൻ പൗരൻമാർക്കായി ഇ-വിസ നിർബന്ധമാക്കിയിരിക്കുകയാണ് ഇന്ത്യ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here