gnn24x7

ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ ചിത്രം; ഹക്കിംഷാ, പ്രിയംവദാ കൃഷ്ണൻ, പൂർണ്ണിമ ഇന്ദ്രജിത്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു… രഘുനാഥ് പലേരിയുടെ തിരക്കഥ

0
230
gnn24x7

മികച്ച രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാനവാസ് .കെ .ബാവക്കുട്ടി.
രണ്ടായിരത്തി പതിനേഴിലെ മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരത്തിനർഹനായ കിസ്മത്ത് എന്ന ചിത്രവും പിന്നീട് തൊട്ടപ്പൻ എന്ന ചിത്രവുമാണ് ഷാനവാസ് .കെ .ബാവക്കുട്ടി സംവിധാനം ചെയതത്.
രണ്ടു സംസ്ഥാന പുരസ്ക്കാരങ്ങളാണ് തൊട്ടപ്പനു ലഭിച്ചത്.


ഒന്ന് മികച്ച നടിക്കുള്ള അവാർഡ് പ്രിയംവദാകൃഷ്ണനും, മറ്റൊന്ന് പി.എസ്.റഫീഖിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും. ഈ രണ്ടു ചിത്രങ്ങളിലൂടെത്തന്നെ  ഏറെ പ്രതീക്ഷ ലഭിക്കുന്ന സംവിധായകനായി മാറ്റി ഇദ്ദേഹത്തെ.
ഷാനവാസിൻ്റെ പുതിയ ചിത്രം ആരംഭിക്കുകയാണ് ചിങ്ങം ഒന്നിന് (ആഗസ്റ്റ് പതിനേഴ്)
ആനക്കള്ളൻ, ആനന്ദം പരമാനന്ദം എന്നീ ചിത്രങ്ങൾ നിർമ്മിച്ച സപ്തതരംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നു നിർമ്മിക്കുന്ന
പുതിയ ചിത്രമാണ് ഷാനവാസ് സംവിധാനം ചെയ്യുന്നത്.

രഘുനാഥ് പലേരിയുടെ തിരക്കഥ

മലയാള സാഹിത്യത്തിലും സിനിമയിലും ഏറെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് രഘുനാഥ് പലേരി.
മികച്ച കഥാകൃത്തായി മലയാള സാഹിത്യ രംഗത്ത് തിളങ്ങി നിന്ന രഘുനാഥ് പലേരി പിന്നീട് നിരവധി സിനിമകൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായി.
മലയാളത്തിലെ ആദ്യത്തെ ത്രിമാനചിത്രമായ മൈഡിയർ കുട്ടിച്ചാത്തൻ, മഴവിൽക്കാവടി, പൊൻ മുട്ടയിടുന്ന താറാവ്, പിൻഗാമി, മേലേപ്പറമ്പിൽ ആൺവീട്, ദേവ ദൂതൻ തുടങ്ങിയ ചിത്രങ്ങൾ രഘുനാഥ് പലേരി തിരക്കഥ രചിച്ചവയാണ്. ഒന്നു മുതൽ പൂജ്യം വരെ വിസ്മയം എന്നീ ചിത്രങ്ങൾ ഇദ്ദേഹം തിരക്കഥ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്‌.
കലാപരമായും സാമ്പത്തികവുമായി ഏറെ വിജയം നേടിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം.
പിന്നീട് അഭിനേതാവായും രഘുനാഥ് പലേരിയുടെ സാന്നിദ്ധ്യം മലയാളസിനിമയിലുണ്ടായി
ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത തൊട്ടപ്പ നിലൂടെ അഭിനയ രംഗത്തും എത്തി. പിന്നീട് ലളിതം, സുന്ദരം, ഓ ബേബി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രണളെയാണ് രഘുനാഥ് പലേരി അവതരിപ്പിച്ചത്.
ഈ ചിത്രത്തിലും മികച്ച വേഷം രഘുനാഥ് പലേരി അവതരിപ്പിക്കുന്നുണ്ടന്ന് സംവിധായകനായ ഷാനവാസ് .കെ .ബാവക്കുട്ടി പറഞ്ഞു.

പൂർണ്ണമായും റൊമാൻ്റിക്ക് കോമഡി ത്രില്ലർ (റോ കോം) ആണ് ഈ ചിത്രം.
ഒരു പോഷ് നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീവ്ര പ്രണയത്തിൻ്റെ കഥയാണ് നർമ്മത്തിലൂടെയും ത്രില്ലറിലൂടെയുമവതരിപ്പിക്കുന്നത്.
പുതുതലമുറയിലെ ശ്രദ്ധേയനായ നടൻ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, പൂർണ്ണിമാ ഇന്ദ്രജിത്ത് എന്നിവരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ജനാർദ്ദനൻ, ശ്രുതി രാമചന്ദ്രൻ ,ഗണപതി, ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട്, മനോഹരി ജോയ്, ഉണ്ണിരാജ തുടങ്ങിയ നിരവധി താരങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു.

രഘുനാഥ് പലേരിയുടേതാണ് ഗാനങ്ങൾ
സംഗീതം ഹിഷാം അബ്ദുൾ വഹാബ്.
ഛായാഗ്രഹണം – എൽദോസ് നിരപ്പേൽ
എഡിറ്റിംഗ് മനോജ് സി.എസ്.
കലാസംവിധാനം -അരുൺ കട്ടപ്പന.
മേക്കപ്പ് – അമൽ ചന്ദ്രൻ.
കോസ്റ്റും: ഡിസൈൻ – നിസ്സാർ റഹ്മത്ത്.
നിർമ്മാണ നിർവ്വഹണം – എൽദോ സെൽവരാജ്.

അവാർഡ് ജേതാക്കളുടെ സം.ഗമം

ഒരു പറ്റം അവാർഡ് ജേതാക്കൾ ഈ ചിത്രത്തിൽ ഒത്തുകൂട്ടന്നുണ്ട്. സംവിധായകൻ ഷാനവാസ് കെ. ബാവാ ക്കുട്ടി, നായിക പ്രിയംവദാ കൃഷ്ണൻ, രഘുനാഥ് പലേരി, ഹിഷാം അബ്ദുൾ വഹാബ്, കോസ്റ്റ്വും – ഡിസൈനർ – നിസ്സാർ റഹ്മത്ത് എന്നിവരാണിവർ. തികച്ചും യാദൃശ്ചികമായ സംഗമം ആണിതെന്ന് സംവിധായകൻ പറഞ്ഞു.
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU

gnn24x7