രണ്ടാം ഘട്ട ചിത്രീകരണം ഡിസംബർ പതിനാറു മുതൽ – ആരംഭിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന പാപ്പൻ – എന്ന ചിത്രത്തിൻ്റെ രണ്ടാം ഘട്ട ചിത്രീകരണം ഡിസംബർ പതിമൂന്നു മുതൽ ആരംഭിക്കുന്നു.പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, മലയാറ്റൂർ ഭാഗങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാകുക. ഏറെ വിജയം നേടിയ ‘പൊറിഞ്ചു മറിയം ജോസ്‌എന്ന ചിത്രത്തിനു ശേഷം ജോഷി ഒരുക്കുന്ന ഈ ചിത്രത്തിലെ ഏബ്രഹാം മാത്യു മാത്തൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ ഇരുന്നൂറ്റി അമ്പത്തിരണ്ടാമത്തെ ചിത്രം കൂടിയാണ് പാപ്പൻ, ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിലെ വിജയചിത്രങ്ങളായ ലേലം പത്രം തുടങ്ങിയ ചിത്രങ്ങളുടെ അമരക്കാർ വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന നിലയിൽ ഈ ചിത്രത്തിൻ്റെ പ്രസക്തിയും ഏറെവർദ്ധിച്ചിരിക്കുന്നു.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് ആൻ്റ് ഇഫാർമീഡിയായുടെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ് നിർമ്മിക്കുന്നത്.കോ- പ്രൊഡ്യൂസേർസ് -സുജിത്.ജെ.നായർ – ഷാജി. തികഞ്ഞ ഫാമിലി ത്രില്ലർ ആയി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ വൻ താരനിര തന്നെയുണ്ട്.ഗോകുൽ സുരേഷ് ഗോപി ,നീ താ പിള്ള, വിജയരാഘവൻ, ടിനി ടോം ജനാർദ്ദനൻ, നന്ദു, ഷമ്മി തിലകൻ, ബിനു പപ്പു, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ചന്തു നാഥ്, വിനീത് തട്ടിൽ ജുവൽ മേരി, തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്.

ആർ.ജെ.ഷാനിൻ്റേതാണ് തിരക്കഥ. സംഗീതം – ജേക്സ് ബിജോയ്. ഛായാഗ്രഹണം’ അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ്- ശ്യാം ശശിധരൻ, കലാസംവിധാനം നിമേഷ്.എം. താനൂർ,കോസ്റ്റും – ഡിസൈൻ – പ്രവീൺ വർമ്മ, മേക്കപ്പ് – റോണക്സ് – സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സിബി ജോസ് ചലിശ്ശേരി. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – അഭിലാഷ് ജോഷി. നിർമ്മാണ നിർവ്വഹണം – മുരുകൻ ,എസ്.:പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – വിജയ്.ജി.എസ്. ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. ഫോട്ടോ- നന്ദുഗോപാലകൃഷ്ണൻ.


വാഴൂർ ജോസ്.