പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റർ പുറത്തിറക്കി. കാപ്പ എന്നാണ് ചിത്രത്തിന്റെ പേര്. മമ്മൂട്ടിയും മോഹൻലാലുമാണ് പുതിയ സിനിമ സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത്.
ചിത്രം സംവിധാനം ചെയ്യുന്നത് വേണുവാണ്. ജി.ആര്‍. ഇന്ദുഗോപന്‍ ആണ് സംഭാഷണവും തിരക്കഥയുമൊരുക്കിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയനും തീയറ്റർ ഓഫ് ഡ്രീംസ് പ്രൊഡക്ഷൻസിനും വേണ്ടി ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം, ദിലീഷ് നായർ എന്നിവരാണ് സിനിമ നിർമിക്കുന്നത്.