gnn24x7

“ഡ്രൈവ് ഇൻ സിനിമ” ഇനി മലയാളികൾക്കും ആസ്വദിക്കാം !

0
296
gnn24x7

കൊച്ചി : വലിയൊരു ഗ്രൗണ്ടിൽ സിനിമാപ്രേമികൾ കാറിൽ ഡ്രൈവ് ചെയ്തു വരികയും കാറിൽ തന്നെ ഇരുന്നുകൊണ്ട് വലിയ സ്ക്രീനിൽ സിനിമ തുറന്ന ഗ്രൗണ്ടിൽ കാണുകയും ചെയ്യുന്ന രീതിയാണ് ഡ്രൈവ് ഇൻ സിനിമ . ഇന്ത്യയിലെ ബാംഗ്ലൂർ, മുംബൈ, ദില്ലിഇന്ത്യയിലെ പല പ്രധാന നഗരങ്ങളിലും കഴിഞ്ഞ മാസങ്ങളില്‍ ഈ സംവിധാനത്തില്‍ പ്രദര്‍ശനം സംഘടിപ്പിച്ച സണ്‍സെറ്റ് സിനിമാ ക്ലബ്ബ് എന്ന കമ്പനിയാണ് കേരളത്തിലും ഈ സംവിധാനം മലയാളികൾക്കായി ഒരുക്കുന്നത്. ഇത് മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. ഗോവ – ഇന്ത്യൻ പനോരമ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇത്തരത്തിൽ സിനിമ കാണാനുള്ള സൗകര്യം ഉണ്ട് . സിനിമ ഫെസ്റ്റിവലിലെ ഒരു പ്രധാന ആകർഷണവും ഇത്തരത്തിൽ വലിയ ഗ്രൗണ്ടിൽ ബിഗ് സ്ക്രീനിൽ സിനിമ കാണിക്കുന്നതാണ്.

കൊച്ചിയിലെ ലേ മെറിഡിയൻ ഹോട്ടലിൽ അടുത്ത മാസം നാലാം തീയതിയാണ് ഉദ്ഘാടനം . ക്ഷണിക്കപ്പെട്ട ആദ്യത്തെ 15 അതിഥികൾക്ക് ആയിരിക്കും ഈ ആദ്യ പ്രദർശനം കാണാനുള്ള ഭാഗ്യം ഉണ്ടാവുക. സോയ അഖ്‍തറിന്‍റെ സംവിധാനത്തില്‍ 2011ല്‍ പ്രദര്‍ശനത്തിനെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം സിന്ദഗി ന മിലേഗി ദൊബാരയാണ് ഉദ്ഘാടന ചിത്രം എന്ന് സംഘടന അറിയിച്ചു. ഒരു തുറന്ന സ്ഥലത്ത് വലിയൊരു ബിഗ് സ്ക്രീനിനു മുന്നിൽ കാറിൽ ഇരുന്നുതന്നെ സിനിമ ആസ്വദിക്കാം ശബ്ദം കാറിൻറെ സ്പീക്കറിൽ ലഭ്യമാകുന്ന പദ്ധതിയും സംഘാടകർ ആലോചിക്കുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here