gnn24x7

മെയ്ഡ് ഇൻട്രിവാൻഡ്രം

0
315
gnn24x7

അരങ്ങിലും അണിയറയിലും ഏറെ പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രമാണ്, ‘മെയ്ഡ് ഇൻട്രിവാൻഡ്രം ‘ആദിത്യ ദേവ് പ്രൊഡക്ഷൻസിൻ്റ ബാനറിൽ അഡ്വ മായാ ശിവ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തിരുവനന്തപുരത്തും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.ഈ ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിച്ചു വരുന്നു. ടീനേജ് പ്രായത്തിൽ സിനിമാ മോഹം ലഹരിപിടിച്ച ഒരു യുവാവിൻ്റെ കഥയാണ് ‘മെയ്ഡ് ഇൻട്രിവാൻഡ്രം, എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

സിനിമാ ലോകത്തിലെ മായക്കാഴ്ച്ചകൾ ആരെയും എളുപ്പത്തിൽ മോഹവലയത്തിലാക്കുവാൻ പോന്നതാണ്. അത്തരമൊരു ലോകത്തിൽ അറിയപ്പെടാത്ത ചളിക്കുഴികൾ ഏറെയുണ്ട്. അവിടെ വീണുപോകുന്നവരുടെ ജീവിതത്തിലൂടെയാണ് ഈചിത്രത്തിൻ്റെ സഞ്ചാരം ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പതു മുഖം ആദിത്യ ദേവാണ്. വിഷ്യൽ കമ്മ്യൂണിക്കേഷൻ കോഴ്സ് പൂർത്തിയാക്കിയആദിത്യ ദേവ് അഭിനയത്തോടൊപ്പം സാങ്കേതികരംഗങ്ങളിലും പ്രവർത്തിക്കുന്നു.

ചിത്രത്തിൻ്റെ കഥാഗതിയിൽ പ്രണയത്തിനും സംഗീതത്തിനുമെല്ലാം ഏറെ പ്രാധാന്യം നൽകുന്നുണ്ട്.ഈ ചിത്രത്തിലെ നാലു ഗാനങ്ങൾ രചിച്ചിരിക്കുന്നതും സംഗീതം പകർന്നിരിക്കുന്നതും സംവിധായിക മായാ ശിവ തന്നെയാണ്.രവിശങ്കർ, അഖില ആനന്ദ് എന്നിവരാണ് ഗായകർ.മലയാളത്തിലെ മുൻ നായികയായിരുന്ന ചാർമ്മിള ഈ ചിത്രത്തിൽ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അയ്യപ്പ ബൈജു, ശിവ എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിലണി നിരക്കുന്നു. ഉമാലഷ്മിയാണ് നായിക. ലാൽ ബാബുവാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – ആദിത്യ ദേവ്. മേക്കപ്പ്- അനിൽ നേമം.

വാഴൂർ ജോസ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here