gnn24x7

രാമോജി സ്റ്റുഡിയോയിൽ വീണ്ടും മലയാള സിനിമ…. ഓശാന എന്ന ചിത്രത്തിലെ ഗാനം രാമോജിയിൽ; ഓശാന വീഡിയോ ഗാനം പുറത്തുവിട്ടു

0
244
gnn24x7

നവാഗതനായ എൻ.വി.മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ മനോഹരമായ വീഡിയോഗാനം ഒക്ടോബർ ഇരുപത്തിയൊന്ന് തിങ്കളാഴ്ച്ച പ്രകാശനം ചെയ്തിരിക്കുന്നു. ഒരു ട്രയിൻ യാത്രയിലൂടെ തുടങ്ങുന്ന ഈ ഗാനം മറ്റു ലൊക്കേഷനുകളി ലേക്കും കടന്നുചെല്ലന്നുണ്ട്. ഒരു പ്രണയത്തിൻ്റെ കൗതുകകരമായ ദൃശ്യാവിഷ്ക്കാരണത്തോടെയാണ് സംവിധായകൻ മനോജ് ഈ ഗാനം അവതരിപ്പിക്കുന്നത്.

നിൻ മിഴിയിൽ വഴി തട്ട്

കൺപീലി ചിമ്മാതെ നിന്നെ

എൻചുവരിൽ വിരലോട്

നിൻ പേരു ചേർക്കുന്നു താനേ…

ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട കെ.എസ്. ഹരിശങ്കർ പാടിയ ഈ ഗാനത്തിൻ്റെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഇന്ന് പ്രകാശനം ചെയ്ത വീഡിയോ ഗാനം.

പുതുമുഖം ബാലാജി ജയരാജും വർഷാ വിശ്വനാഥുമാണ് ഈ ഗാനരംഗത്തിലെ അഭിനേതാക്കൾ.

തമിഴ് ചലച്ചിത്രവേദിയിലെ പ്രശസ്ത കോറിയോഗ്രാഫറായ പ്രശാന്താണ് ഈ ഗാനരംഗത്തിൽ കോറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്.

ഹൈദ്രാബാദ് റാമോജി ഫിലിം സ്റ്റുഡിയോയിലാണ് ഈ ഗാനരംഗം ചിത്രീകരിക്കപ്പെട്ടത്. മരക്കാറിനു ശേഷം രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണ് ഓശാന. എം.ജെ.എൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ്മായിപ്പനാണ് ഈ ചിത്രം നിർമിക്കുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.

ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ മറ്റു ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാർ,

ഷോബി കണ്ണങ്കാട്ട്, സാൽവിൻ വർഗീസ് എന്നിവരാണ്. ജിതിൻ ജോസാണ് കഥയും തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്. പുതുമുഖം ബാലാജി ജയരാജ്, നായകനാകുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അൽത്താഫ് സലിം, ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ. 

ജോവിൻ ഏബ്രഹാം, വിനു വിജയകുമാർ, ഷാജി മാവേലിക്കര, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വർഷാ വിശ്വനാഥാണു നായിക.

ഛായാഗ്രഹണം – മെൽബിൻ കുരിശിങ്കൽ.

എഡിറ്റിംഗ് – സന്ധീപ് നന്ദകുമാർ.

കലാസംവിധാനം – ബനിത് ബത്തേരി.

കോസ്റ്റ്യും ഡിസൈൻ – ദിവ്യാ ജോബി.

മേക്കപ്പ് – ജിത്തു പയ്യന്നൂർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീകുമാർ വള്ളംകുളം

അസ്സോസ്സിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ

പ്രൊജക്റ്റ് ഡിസൈൻ – അനുക്കുട്ടൻ ഏറ്റുമാന്നൂർ.

പ്രൊഡക്ഷൻ കൺട്രോളർ – കമലാക്ഷൻ പയ്യന്നൂർ.

വാഴൂർ ജോസ്.

ഫോട്ടോ – സന്തോഷ് പട്ടാമ്പി.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7