gnn24x7

മാർക്കോയുടെ ക്ലൈമാക്സ് രംഗം യു.എ.ഇയിൽ ചിത്രീകരിച്ചു

0
138
gnn24x7

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ അവസാന രംഗം യു.എ.ഇയിലെ ഫ്യുജറയിൽ ചിത്രീകരിക്കുകയുണ്ടായി

ഉണ്ണി മുകുന്ദൻ പങ്കെടുക്കുന്ന ചില ഭാഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചത്. മൂന്നു ദിവസം നീണ്ടുനിന്ന ചിത്രീകരണം, ആക്ഷനും കാർചേസുമൊക്കെ അടങ്ങിയ ചിത്രത്തിലെ നിർണ്ണായകമായ രംഗങ്ങളായിരുന്നു. ഇവിടെ ചിത്രീകരിച്ചത്.

ചിത്രത്തിൻ്റെ ക്ലൈമാക്സുമായി ബന്ധപ്പെട്ട ചില ഭാഗങ്ങളായിരുന്നു ഇവ. വലിയ സന്നാഹങ്ങളോടെയാണ് ഈ രംഗങ്ങൾ ചിത്രീകരിച്ചത്.

സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച ഹൈടെക് മൂവിയായി ഇതിനകം തന്നെ ചലച്ചിത്ര മേഖലയിൽ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രം കൂടിയാണിത്.

മികച്ച എട്ട് ആക്ഷനുകളാണ് ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്

പൂർണ്ണമായും ആക്ഷൻ ത്രില്ലർ വയലൻസ് ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. ഇൻഡ്യൻ സ്ക്രീനിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സ്റ്റണാണ് ഈ ചിത്രത്തിൻ്റെ ആക്ഷനുകൾ ഒരുക്കിയിരിക്കുന്നത്. ഒരു ചിത്രത്തിൻ്റെ മുഴുവൻ ആക്ഷൻ രംഗങ്ങളും കലൈകിംഗ്സ്റ്റൺ ഒരുക്കുന്നത് ഈ ചിത്രത്തിനു വേണ്ടിയാണ്.

ആക്ഷൻ ഹീറോ എന്ന നിലയിൽ ഏറെ ഏറെ തിളങ്ങിയിട്ടുള്ള ഉണ്ണി മുകുന്ദന് തൻ്റെ ആ പരിവേഷം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാൻ കഴിയുന്നതായിരിക്കും ഈ ചിത്രം

വലിയ മുതൽമുടക്കിൽ, വിശാലമായ ക്യാൻവാസ്സിൽ ഒരുക്കുന്ന ഈ ചിത്രം ഒരു പാൻ ഇൻഡ്യൻ ചിത്രമായിത്തന്നെയാണവതരിപ്പിക്കുന്നത്.

ഇൻഡ്യയിലെ എല്ലാ ഭാഷക്കാർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒരു ചിത്രം തന്നെയായിരിക്കും മാർക്കോ.

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെസ് , ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ  ഷെറീഫ് മുഹമ്മദാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ പുതുതായി രംഗപ്രവേശം ചെയ്തിരിക്കുന്ന ഒരു ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ക്യൂബ്സ് എൻ്റെർടൈൻമെൻ്റ്. മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയെന്നതാണ് ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ലക്ഷ്യമെന്ന് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ് വ്യക്തമാക്കി.

 മാർക്കോ പ്രദർശനത്തിനെത്തിയതിനു ശേഷം പുതിയ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പ്രവാസി വ്യവസായി കൂടിയായ ഷെരീഫ് മുഹമ്മദ് പറഞ്ഞു. ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, മാത്യുവർഗീസ്, അജിത് കോശി, ഇഷാൻ ഷൗക്കത്ത്, ഷാജി എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.

കെ.ജി.എഫ്, സലാർ തുടങ്ങിയവൻ ചിത്രങ്ങൾക്ക് സംഗീതം പകർന്ന രവി ബ്രസൂറാണ് ഈ ചിത്രത്തിൻ്റെ സംഗീത സംവിധായകൻ

ഛായാഗ്രഹണം – ചന്ദ്രുനെൽവരാജ്.

എഡിറ്റിംഗ് – ഷമീർ മുഹമ്മദ്

കലാസംവിധാനം – സുനിൽ ദാസ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്.

കോ – പ്രൊഡ്യൂസർ – അബ്ദുൾ ഗദ്ദാഫ്.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് ബിനു മണമ്പൂർ

പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.

മൂന്നാർ കൊച്ചി, എഴുപുന്ന, ദുബായ് എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7