മലയാള സിനിമയിൽ പുതിയൊരു ചലച്ചിത്രനിർമ്മാണ വിതരണ സ്ഥാപനത്തിൻ്റെ ആരംഭം കുറിക്കുന്നു.
ഖത്തർ കേന്ദ്രമാക്കി ബിസ്സിനസ്സു നടത്തുന്ന ബിജു.വി.മത്തായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം.
കണ്ണൂർ, ഇന്ദ്രപ്രസ്ഥം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഹരിദാസാണ് ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത്.
റാഫിയുടെ തിരക്കഥയാണ്.
നിർമ്മാണ സ്ഥാപനത്തിൻ്റെ പേരും സിനിമയുടെ പേരും അനൗൺസ് ചെയ്യുന്ന ചടങ്ങ് ആഗസ്റ്റ് ഇരുപത്തിയേഴ് ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്ക് കൊച്ചി കുണ്ടന്നൂരിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടത്തപ്പെടുന്നു.
ഈ ചിത്രത്തിൻ്റെ അഭിനേതാക്കളും അണിയറ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുന്നതാണ്.
- വാഴൂർ ജോസ് (PRO)







































