gnn24x7

‘വൺ’ മാർച്ച് ഇരുപത്തിയഞ്ചിന്

0
374
gnn24x7

മമ്മൂട്ടി മുഖ്യമന്ത്രി ‘കടയ്ക്കൽ ചന്ദ്രൻ ‘ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ‘വൺ’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഇച്ചായിസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശ്രീലഷ്മി.ആർ. നിർമ്മിക്കുന്നു. ഈ ചിത്രം മാർച്ച് ഇരുപത്തിയഞ്ചിന് സെൻട്രൽപിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു.

തെരഞ്ഞെടുപ്പിൻ്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ഈ ചിത്രത്തിൻ്റെ പ്രാധാന്യം ഏറെ വലുതാണ്.ഒരു മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്നതാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. നിരവധി കാലിക പ്രാധാന്യമുള്ള വിഷയങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിലുണ്ട്.

മുരളി ഗോപി, ജോജു ജോർജ്, രഞ്ജിത്ത്, സുരേഷ് കൃഷ്ണ, അലൻസിയർ, നിമിഷാസജയൻ, സുധീർ കരമന, ജഗദീഷ്, സുദേവ് നായർ, ശ്യാമപ്രസാദ്, സലിം കുമാർ, ശങ്കർ രാമകൃഷ്ണൻ, മാത്യു തോമസ്, നന്ദു, മാമുക്കോയ, സദേവ് നായർ, മുകുന്ദൻ, പ്രേംകുമാർ, റിസബാവ, ബാലാജി, വി.കെ. ബൈജു, മേഘനാഥൻ, അബു സലിം സാബ് ജോൺ, ജയൻ ചേർത്തല ജയകൃഷ്ണൻ, ഷിജു, രശ്മി ബോബൻ, ഗായത്രി അരുൺ, ഡോ. പ്രമീളാദേവി, സുബ്ബ ലഷ്മി എന്നിവരും അഹാനാ കൃഷ്ണ കുമാറിൻ്റെ ഇളയ സഹോദരി ഇഷാനി കൃഷ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ബോബി – സഞ്ജയ് യുടേതാണ് തിരക്കഥ, റഫീഖ് അഹമ്മദിൻ്റെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. വൈദി സോമസുന്ദരം ഛായാഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു’.

വാഴൂർ ജോസ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here