gnn24x7

അവിയല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്ത്‌

0
345
gnn24x7

കൊച്ചി: കിളിപ്പറത്തുന്ന ടീസര്‍ ഒരു സിനിമയുടെ ടീസര്‍ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നതാണിത്. പോക്കറ്റ് എസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷാനില്‍ മുഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അവിയല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തുവന്നതോടെയാണ് ഇത്.

സുരാജ് വെഞ്ഞാറമ്മൂട്, മുരളി ഗോപി, ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, ആന്റണി വര്‍ഗ്ഗീസ് എന്നിവര്‍ ചേര്‍ന്നാണ് ടീസര്‍ പുറത്തിറക്കിയത്.

ജോജു ജോര്‍ജ്ജ്, അനശ്വര രാജന്‍, കേതകി നാരായണന്‍, അഞ്ജലി നായര്‍, ആത്മീയ തുടങ്ങി നിരവധി താരങ്ങള്‍ സിനിമയിലുണ്ട്.

സുജിത്ത് സുരേന്ദ്രന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുദീപ് ഇളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ഛായാഗ്രഹണം.

എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം ശങ്കര്‍ ശര്‍മ്മ. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സംഘട്ടനം ശ്രാവണ്‍ സത്യ, ഷാനില്‍, രവിചന്ദ്രന്‍്. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഷഫീര്‍ ഖാന്‍, സൈഗൗള്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here