മോഹന്‍ലാലിന്‍റെ പുതിയ ചിത്രമായ ബിഗ് ബ്രദറിലെ വീഡിയോ ഗാനം പുറത്തുവിട്ടു.കണ്ടോ കണ്ടോ എന്നാരംഭിക്കുന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദാണ്.
സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ദീപക് ദേവാണ്. ഗൗരി ലക്ഷ്മിയും അമിത് ത്രിവേദിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍.അര്‍ബാസ് ഖാന്‍, അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, ഗാഥ, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനൊ ഖാലിദ്, ഇര്‍ഷാദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഈ മാസമാണ് പ്രദര്‍ശനത്തിനെത്തുന്നത്.