gnn24x7

പ്രശസ്ത കലാസംവിധായകൻ കൃഷ്ണമൂർത്തി അന്തരിച്ചു

0
254
gnn24x7

ചെന്നൈ: ഇന്ത്യൻ സിനിമയിലെ പ്രശസ്ത കലാസംവിധായകനായ പി. കൃഷ്ണമൂർത്തി അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈ മാടപൊക്കത്താണ് സ്ഥിര താമസം. സംസ്കാരം 11 മണിക്ക് മാടപ്പോക്കത്തു നടക്കും. ഇന്ത്യൻ സിനിമയിലെ കലാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രശസ്ത നേടിയ പഴയകാല സിനിമ പ്രവർത്തകനായിരുന്നു കൃഷ്ണമൂർത്തി . നിരവധി ചലച്ചിത്രങ്ങളിൽ ഊടെ വിസ്മയിപ്പിക്കുന്ന ഒന്ന് സെറ്റ് ഒരുക്കിയും ആർക്ക് ഡയറക്ഷൻ ചെയ്തു വസ്ത്രാലങ്കാരം നിർവഹിച്ച നിരവധി പ്രശസ്തരായ സംവിധായകരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്.

1987-ല്‍ മാധവാചാര്യ എന്ന സിനിമയിലെ കലാസംവിധാനത്തിനാണ് ആദ്യ ദേശീയപുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. ജ്ഞാനരാജശേഖരൻ സംവിധാനംചെയ്ത ‘രാമാനുജൻ’ എന്ന ചിത്രത്തിലാണ് ഒടുവിൽ പ്രവർത്തിച്ചത്. ഇന്ത്യൻ സിനിമയിലെ മേലെ മറക്കാനാവാത്ത ഒരു അധ്യായം അദ്ദേഹത്തിൻറെ തായി എഴുതപ്പെട്ടിട്ടുണ്ട്.

അദ്ദേഹത്തിൻറെ കലാ സംവിധാനത്തിന് കലാസംവിധാനത്തിന് മൂന്നും വസ്ത്രാലങ്കാരത്തിനു രണ്ടും ദേശീയപുരസ്‌കാരങ്ങള്‍ നേടിയ കലാകാരനായിരുന്നു. അഞ്ച് ദേശീയ അവാർഡിന് പുറമേ ആമേൻ അഞ്ചു തവണ കേരള സ്റ്റേറ്റ് അവാർഡിനും അർഹനായിട്ടുണ്ട്. തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന അവാർഡിന് പുറമെ കലൈമാമണി പുരസ്‌കാവും നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ 50-ൽപ്പരം ചിത്രങ്ങൾക്കുവേണ്ടി കലാസംവിധാനവും വസ്ത്രാലങ്കാരവും നിർവഹിച്ചു. ഇതിൽ ‘സ്വാതിതിരുനാൾ’, ‘വൈശാലി’, ‘ഒരു വടക്കൻ വീരഗാഥ’, ‘പെരുന്തച്ചൻ’, ‘രാജശില്പി’, ‘പരിണയം’, ‘ഗസൽ’, ‘കുലം’, ‘വചനം’, ‘ഒളിയമ്പുകൾ’, ‘കല്ലുകൊണ്ടോരു പെണ്ണ്’, ‘സൂര്യഗായത്രി’ തുടങ്ങി തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ അതിൽ അദ്ദേഹം കലാസംവിധായകൻ ആയിരുന്നു.

തഞ്ചാവൂരിനടുത്ത പൂംപുഹാറാണ് കൃഷ്ണമൂർത്തിയുടെ ജന്മനാട്. മദ്രാസ് സ്കൂൾ ഓഫ് ആർട്സിൽനിന്ന് സ്വർണമെഡലോടെ വിജയിച്ച അദ്ദേഹം ജി.വി. അയ്യരുടെ ‘ഹംസഗീത’ എന്ന കന്നഡ ചിത്രത്തിലൂടെയാണ് കലാസംവിധായകനാവുന്നത്. ലെനിൽ രാജേന്ദ്രന്റെ ‘സ്വാതിതിരുനാൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here