gnn24x7

പാലാരിവട്ടം പാലം അഴിമതി; വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

0
297
gnn24x7

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജാമ്യാപേക്ഷ പരിഗണിച്ചത് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ്. നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നീടാണ് ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ വി.കെ. ഇബ്രാഹിംകുഞ്ഞിന് ജാമ്യം നല്‍കുന്നത് സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയും ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.

കരാറുകാര്‍ക്ക് മുൻകൂറായി പണം നൽകുന്നത് പുതുമയുള്ള കാര്യമല്ലെന്നും പൊതു തെരഞ്ഞെടുപ്പ് കണക്കാക്കി രാഷ്ട്രീയ പ്രേരിതമായാണ് അറസ്റ്റ് നടന്നത് എന്നും ചുണ്ടിക്കാട്ടിയിരുന്നു ഇബ്രാഹിം കുഞ്ഞ് കോടതിയെ സമീപിച്ചത്. കൂടാതെ താന്‍ അഴിമതി നടത്തിയിട്ടില്ലെന്നും തന്നെ അഴിമതിക്കാരനാക്കാന്‍ ശ്രമം നടക്കുകയാണെന്നും ഇബ്രാഹിംകുഞ്ഞ് കോടതിയില്‍ പറഞ്ഞിരുന്നു.

gnn24x7