gnn24x7

ജയറാമിന്റെ ആദ്യ സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രെയ്ലര്‍ പുറത്തുവിട്ട് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി

0
238
gnn24x7

ജയറാമിന്റെ ആദ്യ സംസ്‌കൃത സിനിമ ‘നമോ’യുടെ ട്രെയ്ലര്‍ പുറത്തുവിട്ട് തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. ’സിനിമയ്ക്കായി ജയറാമിന്റെ രൂപമാറ്റവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ അഭിനയവും ആശ്ചര്യപ്പെടുത്തി’ എന്നാണ് ട്രെയ്ലര്‍ റിലീസ് ചെയ്ത് ചിരഞ്ജീവി ട്വിറ്ററില്‍ കുറിച്ചത്.

കുചേലന്റെയും കൃഷണന്റെയും സൗഹൃദത്തെ കുറിച്ച് പറയുന്ന ചിത്രത്തില്‍ കുചേലനായാണ് ജയറാം വേഷമിടുന്നത്. മൊട്ടയടിച്ച് ശരീര ഭാരം 20 കിലോയോളം കുറച്ചാണ് കഥാപാത്രത്തിന് വേണ്ടി ജയറാം രൂപഭാവം മാറ്റിയിരിക്കുന്നത്. ആറ് ദേശിയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള ബി.ലെനിനാണ് ചിത്രത്തിന്റെ എഡിറ്റര്‍. 101 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. മമ നയാന്‍, സര്‍ക്കര്‍ ദേശായി, മൈഥിലി ജാവേദ്കര്‍, രാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിര്‍മ്മാണം- അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ്, കഥ, സംവിധാനം വിജീഷ് മണി തിരക്കഥ യു പ്രസന്നകുമാര്‍, ക്യാമറ- എസ് ലോകനാഥന്‍,പി.ആര്‍.ഒ -ആതിര ദില്‍ജിത്ത്,ബി. ലെനിന്‍ ആണ് എഡിറ്റിംഗ്.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here