അന്ന ബെന്‍ നായികയാവുന്ന കപ്പേളയുടെ പുതിയ ടീസര്‍ പുറത്തുവിട്ടു. നടന്‍ മമ്മൂട്ടിയാണ് ടീസര്‍ പുറത്തുവിട്ടത്. മലയോര ഗ്രാമത്തില്‍ നിന്ന് കോഴിക്കോടേക്ക് യാത്രപുറപ്പെടുന്ന യുവതിയുടെ കഥയാണ് കപ്പേള പറയുന്നത്.
ദേശീയ പുരസ്‌കാര ജേതാവും നടനുമായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കപ്പേള.അന്ന ബെന്നിന് പുറമെ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, തന്‍വി റാം, സുധി കോപ്പ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മുസ്തഫയും നിഖില്‍ വാഹിദും സുദാസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത്. ജിംഷി ഖാലിദാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.
വരത്തന്‍, ലൂക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ദേയനായ അനീസ് നാടോടിയാണ് ചിത്രത്തിന്റെ കലാസംവിധാനം. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം.




































