gnn24x7

കീര്‍ത്തി സുരേഷിന്റെ ഏറ്റവും പുതിയചിത്രം’മിസ് ഇന്ത്യ’ നെറ്റ്ഫ്‌ളിക്‌സ് പ്രദര്‍ശനത്തിനെത്തിക്കും

0
369
gnn24x7

ചെന്നൈ: മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ മലയാളിയാണ് കീര്‍ത്തി സുരേഷ്. കേരളത്തിലെ പ്രൊഡ്യൂസറും താരമായിരുന്ന മേനകയുടെയും മകളാണ് കീര്‍ത്തി സുരേഷ്. തെന്നിന്ത്യന്‍ നായികയായ കീര്‍ത്തി പ്രദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് ആദ്യമായി നായികയായി എത്തുന്നത്. തുടര്‍ന്ന് തമിഴിനെ അറിയപ്പെടുന്ന നായികമായി മാറിയ കീര്‍ത്തി മഹാനടി എന്ന ചിത്രത്തിലാണ് മികച്ച നടിയായിട്ടുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്.

കീര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘മിസ് ഇന്ത്യ’ റിലീസിന് ഒരുങ്ങിക്കഴിഞ്ഞു. നവംബര്‍ നാലിനാണ് നെറ്റ്ഫള്ിക്‌സ് മിസ് ഇന്ത്യ റിലീസ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ ട്രെയിലര്‍ വലിയ ശ്രദ്ധനേടിക്കഴിഞ്ഞിരുന്നു. ഇതിന് മുന്‍പ് കീര്‍ത്തിയുടെ പുറത്തിറങ്ങിയ ചിത്രം പെന്‍ഗ്വിന്‍ ആയിരുന്നു. ഒരുപാട് തിരിച്ചടികളില്‍ നിന്നും ഉയര്‍ന്നു വരുന്ന ഒരു ബിസിനസ് യുവതിയായാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന കഥാപാത്രം.

തന്റെ പ്രായത്തിനേക്കാള്‍ ഇത്തിരി കഴമ്പുള്ള കഥാപാത്രമായതിനാല്‍ ഒരുപാട് മുന്നൊരുക്കം നടത്തിയാണ് നടി ചിത്രത്തില്‍ അഭിനയിച്ചത് എന്നാണ് അറിയുവാന്‍ കഴിയുന്നത്. കീര്‍ത്തിയെ കൂടാതെ ജന്ദ്രപ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നിവിന്‍ ചന്ദ്ര, കമാല്‍ കാമരാജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവരിപ്പിച്ചിരിക്കുന്നത്.

gnn24x7