gnn24x7

സ്വര്‍ണ്ണക്കടത്തിന് പിന്നില്‍ ദാവൂദെന്ന് റമീസ് മൊഴി നല്‍കി

0
238
gnn24x7

കൊച്ചി: സ്വര്‍ണ്ണ കടത്തില്‍ അറസ്റ്റിലായ കേസിലെ പ്രധാന പ്രതിയായ കെ.ടി.റമീസിന്റെ മൊഴി പുറത്തു വന്നു. റമീസിന്റെ മൊഴി പ്രകാരം പ്രവാസി വ്യവസായിയായ ദാവൂദ് അല്‍ അറബിയാണ് ഇതിന്റെ പ്രധാന വ്യക്തിയെന്ന് വെളിപ്പെടുത്തി. ഇത് നിര്‍ണ്ണായകമായ വെളിപ്പെടുത്തലായി അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പ്രധാനമായും നയതന്ത്ര സ്വര്‍ണ്ണക്കടത്തിന്റെ പ്രധാന സൂത്രധാരനും പ്രധാന വ്യക്തിയും ഇയാളാണെന്ന് ഇതോടെ വ്യക്താമായി.

ഇന്നലെ വളരെ തന്ത്രപൂര്‍വ്വമാണ് റമീസിനെ അറസ്റ്റ് ചെയ്തത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് എത്തിച്ചതിന് ശേഷമായിരുന്നു ഇന്നലെ റമീസിനെ അറസ്റ്റു ചെയ്തത്. റമീസിന്റെ മൊഴി പ്രകാരം ദാവൂദിന് വേണ്ടി ചുരുങ്ങിയത് 12 തവണയെങ്കിലും സ്വര്‍ണ്ണം കടത്തിക്കഴിഞ്ഞിട്ടുണ്ടെന്ന് റമീസ് മൊഴി നല്‍കി. ഇപ്പോള്‍ അന്വേഷണ സംഘവും കസ്റ്റംസും ഈ വ്യവസായിയെ അന്വേഷിച്ചുള്ള ഓട്ടത്തിലാണ്. ഇയാളില്‍ അന്വേഷണം എത്തുന്നതോടെ രാജ്യാന്തരമായി നടക്കാനിടയുള്ള സ്വര്‍ണ്ണ കള്ളക്കടത്തിന്റെ വലിയൊരു ചങ്ങലായാവും ലഭിക്കാന്‍ പോവുന്നതെന്നും കേസ് രാജ്യാന്തര കേസായി മാറാനുള്ള സാധ്യത ഉണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തി.

കോഫേപോസ ബോര്‍ഡിന് മുന്‍പാകെയാണ് റമീസിന്റെ മൊഴിപ്പകര്‍പ്പ് കസ്റ്റംസ് സമര്‍പ്പിച്ചത്. മൊഴി വിശദമായി നല്‍കിയിട്ടില്ലെങ്കിലും മൊഴിയുടെ സാരാംശവും പ്രധാന പോയിന്റുകളും നോട്ടു ചെയ്തുകൊണ്ടാണ് കരട് രേഖ സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമായിരിക്കും മൊഴിയുടെ പൂര്‍ണ്ണരൂപം സമര്‍പ്പിക്കുകയുള്ളൂ എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കേസു പ്രകാരം 166 കിലോഗ്രാം സ്വര്‍ണ്ണം കടത്തിയെന്നാണ്. ഇതില്‍ 21 തവണ സ്വര്‍ണ്ണം കടത്തിയെന്നും അതില്‍ 21ാംമത്തെ തവണയാണ് പിടിക്കപ്പെട്ടത്.
(ചിത്രം കടപ്പാട്: മാതൃഭൂമി ഓണ്‍ലൈന്‍)

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here