gnn24x7

സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ആരംഭിച്ചു

0
363
gnn24x7

പ്രേക്ഷകർക്കിടയിൽ ഏറെ പ്രതീക്ഷയുണർത്തുന്ന സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു.

 ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മുളന്തുരുത്തി എരിവേലിയിലുള്ള മനോഹരമായ ഒരു ബംഗ്ളാവിൽ തികച്ചും ലളിതമായ ചടങ്ങിൽ സത്യൻ അന്തിക്കാടും മോഹൻലാലും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടായിരുന്നു തുടക്കം കുറിച്ചത്.

തുടർന്ന് സിദ്ദിഖ്, ബി. ഉണ്ണികൃഷ്ണൻ, ടി.പി. സോനു, അനുമൂത്തേടത്ത്, ആൻ്റെണി പെരുമ്പാവൂർ, ശാന്തി ആൻ്റെണി എന്നിവർ ചേർന്ന് ഈ ചടങ്ങ് പൂർത്തികരിച്ചു. സിദ്ദിഖും സബിതാ ആനന്ദുമാണ് ആദ്യ രംഗത്തിൽ അഭിനയിച്ചത്.

സത്യൻ അന്തിക്കാടും മോഹൻലാലും ഒത്തുചേരുന്ന ഇരുപതാമത്തെ ചിത്രമാണിത്. ആശിർവ്വാദ് സിനിമാസും സത്യൻ അന്തിക്കാടും ഒത്തുചേരുന്ന അഞ്ചാമതു ചിത്രവും. സന്ധീപ് ബാലകൃഷ്ണൻ എന്നാണ് ഈ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേര്.

“വളരെ പ്ലസൻ്റൊയഒരു ചിത്രമായിരിക്കു മിതെന്ന് സംവിധായകൻ വ്യക്തമാക്കി. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കു തൽക്കാലം കടക്കുന്നില്ല.

നർമ്മവും, ഇമോഷനുമൊക്കെ ഇഴചേർന്ന കഥാഗതിയിൽ ഒരു പൊടി മുറിപ്പാടിൻ്റെ നൊമ്പരം കൂടി കടന്നു വരുന്നത് ചിത്രത്തെ പ്രേക്ഷകമനസ്സിൽ ചേർത്തു നിർത്താൻ ഏറെ സഹായകരമാകും.

കാമ്പുള്ള ഒരു കഥയും, കെട്ടുറപ്പുള്ള തിരക്കഥയും, ഈ ചിത്രത്തിന് ഏറെ പിൻബലമാകുന്നു.

അഖിൽ സത്യൻ്റെ കഥ, ടി.പി. സോനുവിൻ്റെ തിരക്കഥ, അനൂപ് സത്യൻ പ്രധാന സഹായി

ഒരു പുതിയ തിരക്കഥാകൃത്തിനേ കൂടി ഈ ചിത്രത്തിലൂടെ സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ മലയാള സിനിമക്കു പരിചയപ്പെടുത്തുന്നു.

ടി.പി. സോനു .

ഷോർട്ട് ഫിലിമുകളിലൂടെ കടന്നുവന്ന ടി.പി. സോനുവിൻ്റെ നൈറ്റ് കോൾ എന്ന ടെലിഫിലിമാണ് സത്യൻ അന്തിക്കാടിനെ ആകർഷിച്ചത്.

സംവിധാനത്തിലും, തിരക്കഥാ രചനയിലും പരിശീലനം പൂർത്തിയാക്കിയതാണ്  ടി.പി. സോനു ‘

അഖിൽ സത്യൻ്റേതാണ് ‘ ഈ ചിത്രത്തിൻ്റെ കഥ.

അനൂപ് സത്യനാണ് ഇക്കുറി സത്യൻ അന്തിക്കാടിൻ്റെ പ്രധാന സഹായിയായി പ്രവർത്തിക്കുന്നത്.

ഇങ്ങനെ ചില കൗതുകങ്ങൾ കൂടി ഈ ചിത്രത്തിലുണ്ട്.

: മാളവികാ മോഹൻ നായികയാകുന്ന ഈ ചിത്രത്തിൽ

സംഗീത, ലാലു അലക്സ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

മനു മഞ്ജിത്തിൻ്റെ ഗാനങ്ങൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം പകർന്നിരിക്കുന്നു.

അനു മൂത്തേടത്താണ് ഛായാഗ്രാഹകൻ.

എഡിറ്റിംഗ് – കെ.രാജഗോപാൽ.

കലാസംവിധാനം – പ്രശാന്ത് മാധവ്

മേക്കപ്പ് -പാണ്ഡ്യൻ .

കോസ്റ്റ്യും – ഡിസൈൻ -സമീരാസനീഷ് .

സഹ സംവിധാനം – ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി

പ്രൊഡക്ഷൻ മാനേജർ – ആദർശ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ശ്രീക്കുട്ടൻ.

പ്രൊഡക്ഷൻ കൺട്രോളർ – ബിജു തോമസ്.

കൊച്ചി,വണ്ടിപ്പെരിയാർ,പൂന എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ – അമൽ.സി.സദർ

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7