gnn24x7

സുശാന്ത് സിംഗിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ബീഹാര്‍ സര്‍ക്കാര്‍

0
226
gnn24x7

പാറ്റ്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ബീഹാര്‍ സര്‍ക്കാര്‍.

കേസന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്ന് സുശാന്തിന്റെ പിതാവ് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കേസ് സി.ബി.ഐയ്ക്ക് നല്‍കണമെന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്.

സുശാന്തിന്റെ ജീവന്‍ അപകടത്തിലാണെന്ന് താന്‍ നേരത്തെ മുംബൈ പൊലീസിനെ അറിയിച്ചിരുന്നുവെന്ന് പിതാവ് കെ.കെ സിംഗ് പറഞ്ഞു. എന്നാല്‍ അത്തരത്തിലൊരു പരാതി സുശാന്തിന്റെ കുടുംബത്തില്‍ നിന്നുണ്ടായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

നേരത്തെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് താരത്തിന്റെ കാമുകിയായിരുന്ന റിയാ ചക്രവര്‍ത്തിക്കെതിരെ എന്‍ഫോഴ്സ്മെന്റ് വിഭാഗമുള്‍പ്പടെ കേസെടുത്തിരുന്നത്.

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസ് എടുത്തിരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ 15 കോടി രൂപ സുശാന്തിന്റെ അക്കൗണ്ടില്‍ നിന്നും അറിയപ്പെടാത്ത അല്ലെങ്കില്‍ നടനുമായി ബന്ധമില്ലാത്ത വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചതായി സുശാന്തിന്റെ പിതാവ് പരാതി നല്‍കിയിരുന്നു.

ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് കെ.കെ സിങ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആരോപിച്ചിരുന്നു.

ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്‌ളാറ്റില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നിഗമനം.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here