ലോകചരിത്രത്തിൽ ആദ്യമായി ഒരു റോബോട്ട് സിനിമയിൽ നായികയായി അഭിനയിക്കാൻ പോകുന്നു. ജപ്പാൻ ശാസ്ത്രഞ്ജർ നിർമിച്ച റോബോട്ട് എറിക്കയാണ് സയൻസ് ഫിക്ഷൻ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിലും റോബോട്ടിന്റെ വേഷം തന്നെയാണ് എറിക്ക കെെകാര്യം ചെയ്യുന്നത്.
‘ബി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഒരു ഭാഗം 2019 ൽ ജപ്പാനിൽ ചിത്രീകരിച്ചിരുന്നു. ബാക്കി ഭാഗങ്ങൾ അടുത്ത വർഷം ജൂണിൽ പുനരാരംഭിക്കും. ജാപ്പനീസ് ശാസ്ത്രജ്ഞരായ ഹിരോഷി ഇഷിഗുറോയും കൊഹെ ഒഗാവയും ചേർന്ന് സൃഷ്ടിച്ച ഈ റോബോട്ട് കൃത്രിമ ഇന്റലിജൻസ് പ്രോഗ്രാമിലൂടെയാണ് അഭിനയിക്കുന്നത്.
2021 അവസാനത്തിലായിരിക്കും ചിത്രം പുറത്തിറങ്ങുക. മനുഷ്യന്റെ ഡിഎൻഎയെ മികവുറ്റതാക്കാൻ വേണ്ടി താൻ സൃഷ്ടിച്ച ഒരു പ്രോഗ്രാമുമായി ബന്ധപ്പെട്ട അപകടങ്ങൾ കണ്ടെത്തുന്ന ഒരു ശാസ്ത്രജ്ഞനാണ് ചിത്രത്തിലെ നായകൻ. അതിനെ മറികടക്കാൻ അദ്ദേഹത്തെ സഹായിക്കുന്ന റോബോട്ടിന്റെ വേഷത്തിലാണ് എറിക്ക അഭിനയിക്കുന്നത്.