gnn24x7

ഇപിഎഫിന്റെ പലിശ 2020 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിരുന്ന 8.5 ശതമാനത്തിൽ നിന്നും കുറച്ചേക്കുമെന്ന് റിപ്പോർട്ട്

0
161
gnn24x7

ന്യുഡൽഹി: ഇപിഎഫിന്റെ പലിശ 2020 സാമ്പത്തിക വർഷത്തിൽ നിശ്ചയിച്ചിരുന്ന 8.5 ശതമാനത്തിൽ നിന്നും കുറച്ചേക്കുമെന്ന് റിപ്പോർട്ട്.  നിക്ഷേപത്തിൽ ലഭിച്ച ആദായത്തിൽ കുറവ് വന്നുവെന്നും കൂടാതെ കഴിഞ്ഞ മാസങ്ങളിൽ അംഗങ്ങൾ വന്നതോതിൽ പണം പിൻവലിച്ചതുമാണ് പലിശ കുറയക്കേണ്ട വസ്ഥയിലേക്ക് എത്തിച്ചതെന്നാണ് വിവരം.

പക്ഷേ പലിശ നിരക്ക് കുറച്ചാൽ അത് ബാധിക്കുന്നത് കുറച്ചൊന്നുമല്ല ആറുകോടി  വരിക്കാരെയാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.  ഇപിഎഫ് പലിശ മാർച്ച് ആദ്യ ആഴ്ചയിലാണ് പ്രഖ്യാപിച്ചത്.  പ്രഖ്യാപിച്ചുവെങ്കിലും കേന്ദ്ര ധനമന്ത്രാലയം ഇതുവരെയായി ഇതിന് അനുമതി നല്കിയിരുന്നില്ലയിരുന്നു. 

ധനമന്ത്രാലയത്തിന്റെ അനുമതി കിട്ടിയാൽ മാത്രമേ തൊഴിൽ മന്ത്രാലയത്തിന് വിജ്ഞാപനം പുറപ്പെടുവിക്കാൻ ആകൂ അതിനിടയിലാണ് ഇങ്ങനൊരു തീരുമാനം വന്നത്. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here