gnn24x7

കൊടുത്തൂവ നിങ്ങളുടെ വീട്ടു പരിസരത്തോ പറമ്പിലോ ഉണ്ടെങ്കില്‍ അറിഞ്ഞിരിക്കേണം ഈ കാര്യങ്ങൾ

0
2518
gnn24x7

കൊടുത്തൂവ എന്നാണു ഇതിനെ അറിയപ്പെടുന്നത് എന്നാലും മലബാര്‍ മേഖലയില്‍ ഇതിനെ ചൊറിയാന്‍ ഇല എന്നാണു വിളിക്കാറുള്ളത് കാരണം മറ്റൊന്നുമല്ല തൊട്ടുകഴിഞ്ഞാല്‍ നമ്മുടെ കയ്യില്‍ ചൊറിച്ചില്‍ അനുഭവപ്പെടും ഇത് തന്നെയാണ് അങ്ങനെയൊരു പേര് വരാന്‍ കാരണം. ഒരുപാട് ഔഷധ ഗുണങ്ങളുള്ള ചെടികളും മരങ്ങളും ഉള്ള നാടാണ് കേരളം നമ്മുടെ നാട്ടില്‍ ഉള്ള അത്രയും ഔഷധ സസ്യങ്ങള്‍ മറ്റെവിടെയും കാണാന്‍ സാധിക്കില്ല എന്നതാണ് വളരെ സത്യമാണ്.

നമ്മുടെ പറമ്പില്‍ ഒന്ന് നോക്കിയാല്‍ തന്നെ നിരവധി ഔഷധ സസ്യങ്ങള്‍ ലഭിക്കും അതുപോലെ ഒരുപാട് ഗുണങ്ങള്‍ ഉള്ള ഒരു സസ്യം തന്നെയാണ് കൊടുത്തൂവ അതായത് കൊടിത്തൂവ പല നാടുകളിലും ഇതിനെ പല പേരുകളില്‍ ആയിരക്കും അറിയപ്പെടുന്നത് നമ്മുടെ കൈകളില്‍ തട്ടിയാല്‍ ചൊറിയും എന്ന ഒരൊറ്റ കാരണം കൊണ്ട് മാത്രം നമ്മള്‍ അകറ്റി നിര്‍ത്തുന്ന ഒരു ഈ സസ്യം പണ്ടുകാലങ്ങളില്‍ നിരവധി കാര്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്നു ണ്ടൊക്കെ ഇതു കൊണ്ട് കറി ഉണ്ടാക്കി തരുമായിരുന്നു കറി മാത്രമല്ല തോരന്‍ അങ്ങനെ തുടങ്ങീ കഴിക്കാന്‍ കഴിയുന്ന ഒരു സസ്യം തന്നെയാണ് ഈ ചൊറിയാന്‍ ഇല.

ഇപ്പോള്‍ ഇത് നമ്മുടെ പറമ്പുകളില്‍ കുറഞ്ഞു വരുന്നു കാരണം തൊട്ടാല്‍ ചൊറിച്ചില്‍ വരുന്നത് കാരണം നമ്മുടെ വീടിന്‍റെ പരിസരത്ത് കണ്ടാല്‍ ഇത് ഉടനെ പറിച്ചു കളയുകയാണ് ചെയ്യാറുള്ളത്. ഈ ചെടി ഏറ്റവും കൂടുതല്‍ വളരെ നന്നായി ഉപയോഗിച്ചത് പണ്ടത്തെ ആളുകള്‍ തന്നെ എന്ന് പറയാം.

ഇത് ഉപയോഗിക്കേണ്ടത് ചെറുതായരിഞ്ഞ് നേരിയ ഉപ്പ് വെള്ളം 4/5 ഒരുഭാഗം വെള്ളം വച്ച് ചെറു ചൂടിൽ വറ്റിക്കുക വെളിച്ചെണ്ണ മാത്രം തൂവീ കുരമുളക് പൊടി ചേർക്കുക വറ്റിച്ച് തേങ്ങ ചുരണ്ടിചേർക്കുക ശേഷം ചതച്ച ഉണക്കമുളക് വെളി ച്ചെണ്ണയിൽ മൂപ്പിച്ച് ചേർക്കുക ഇങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ട രീതി. ഇനി ഇത് നിങ്ങളുടെ പറമ്പില്‍ ഉണ്ടെങ്കില്‍ പറിച്ചു കളയാതിരിക്കുക ആരെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് എടുക്കുമ്പോള്‍ ശ്രദ്ധിക്കണം ഉപയോഗിക്കേണ്ട രീതി മനസ്സിലാക്കി മാത്രം ചെയ്യുക ഇല്ലെങ്കില്‍ കൈകളില്‍ വല്ലാതെ ചൊറിച്ചില്‍ അനുഭവപ്പെടും.

നമ്മുടെ വീടിന്‍റെ പരിസരത്തോ പറമ്പിലോ വളരുന്നുണ്ടങ്കില്‍ ഇത് ഒരിക്കലും പറിച്ചു കളയരുത് ചെറിയവര്‍ കൈ കൊണ്ട് തൊടില്ല എന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ പറിച്ചു നട്ടാല്‍ മാത്രം മതി. ഭക്ഷിക്കാന്‍ ഉദ്ദേശമില്ല എങ്കിലും മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് ഇത് നമുക്ക് എടുക്കാന്‍ സാധിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here