പ്രണയത്തിന്റെ നറു വസന്തം തീർത്ത് ‘സമാധാന പുസ്തകം’ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തിറക്കി. നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇർഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ സമാധാന പുസ്‌തകം’. “ഇവൾ അരികെ നിൽക്കും നേരം” എന്നു തുടങ്ങുന്ന ചിത്രത്തിലെ പുതിയ ഗാനം അണിയറക്കാർ പുറത്തുവിട്ടു. ജിസ് ജോയ് എഴുതിയ വരികൾക്ക് ഫോർ മ്യൂസിക്‌സ് സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കാണ്.
സിഗ്മ സ്റ്റോറീസിൻ്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസൺ, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ,നെബിസ് ബെൻസൺ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. ജൂലായ് 19ന് ചിത്രം റിലീസ് ചെയ്യും.

Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































