gnn24x7

മോഹൻലാലിന്റെ മാസ് ആക്ഷൻ മൂവി ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ ന്റെ റിലീസ് തീയ്യതി ഉറപ്പിച്ചു

0
652
gnn24x7

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ മാസ് ആക്ഷൻ മൂവി ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ ഒക്ടോബർ 14ന് റിലീസ് ചെയ്യും. ‘നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. പുലിമുരുകന് ശേഷം മോഹൻലാലിന് വേണ്ടി ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രമാണ് ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’.

18 കോടി രൂപയുടെ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ നെടുമുടി വേണു, സിദ്ദിഖ്, സായ് കുമാർ, വിജയ രാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണക്കുട്ടി എന്നിവർ ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിക്കും.

പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലാണ് രണ്ട് ദിവസത്തെ ഷൂട്ടിംഗ് നടന്നത്. സിനിമ ചിത്രീകരണത്തിന് നിർമാണ കമ്പനി 23.46 ലക്ഷം രൂപയാണ് റെയിൽവേക്ക് നൽകിയത്.

gnn24x7